ആമസോൺ ഫാഷൻ എൻഡ് ഓഫ് സീസൺ ഓഫർ

Posted on: July 2, 2016

Amazon-India-Big

കൊച്ചി : ആമസോൺ ഫാഷൻ എൻഡ് ഓഫ് സീസൺ വിൽപ്പനയ്ക്ക് തുടക്കമായി. ആയിരത്തിലധികം ബ്രാൻഡുകളുടെ ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌ക്കൗണ്ടോടെ സ്വന്തമാക്കാം. ഓഗസ്റ്റ് 15 വരെയാണ് പ്രത്യേക ഇളവുകൾ.

വസ്ത്രങ്ങൾ, വാച്ചുകൾ, ആഭരണങ്ങൾ, ഷൂ, ഹാൻഡ്ബാഗുകൾ, സൺഗ്ലാസുകൾ, തുടങ്ങിയ മൂന്നു ലക്ഷത്തിലധികം സാധനങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. 40 അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെ ഏറ്റവും മുന്തിയ ഉത്പന്നങ്ങൾ ഈ ഓഫറിലൂടെ സ്വന്തമാക്കാം.