വീഡിയോകോൺ ഡി2എച്ച് ഹംഗാമയുമായി ചേർന്ന് പാചക ക്ലാസ് ഒരുക്കുന്നു

Posted on: July 2, 2016

Videocon-d2h-Logo-Big

കൊച്ചി : വീഡിയോകോൺ ഡി2എച്ച് ഹംഗാമ ഡോട്ട്‌കോമുമായി ചേർന്ന് സ്മാർട്ട് കുക്കിംഗ് സേവനമാരംഭിക്കുന്നു. പാചക വിദഗ്ധനായ രൺവീൻ ബ്രാറാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.

പതിവ് ഭക്ഷണ പദാർഥങ്ങൾക്ക് പുറമെ പുതിയ രുചിഭേദങ്ങളും സ്മാർട്ട് കുക്കിംഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലഘുഭക്ഷണങ്ങൾ പാചകം ചെയ്യുന്ന വിധവുമുണ്ടാവും. സസ്യഭക്ഷണങ്ങൾ മാത്രമല്ല സസ്യേതര ഭക്ഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രതിമാസം 45 രൂപയാണ് സ്മാർട്ട് കുക്കിംഗ് സേവനത്തിന് വീഡിയോകോൺ ഡി2എച്ച് ഈടാക്കുക. 8010924187 എന്ന നമ്പറിലേക്ക് ഉപയോക്താവിന്റെ രജിസ്റ്റർ ചെയ്യപ്പെട്ട നമ്പറിൽ നിന്ന് മിസ്ഡ് കോൾ അയച്ചാൽ സ്മാർട്ട് കുക്കിംഗ് സേവനം ലഭ്യമാവും.