ഗോദ്‌റെജ് ആറു പുതിയ റെഫ്രിജറേറ്ററുകൾ പുറത്തിറക്കി

Posted on: June 30, 2016

Godrej-Medical-Fridge-launcകൊച്ചി : ഗോദ്‌റെജ് അപ്ലയൻസസ് ആറു പുതിയ റെഫ്രിജറേറ്ററുകൾ പുറത്തിറക്കി. അത്യാധുനിക ഷുവർ ചിൽ ടെക്‌നോളിജിയുടെ സഹായത്തോടെയാണ് റെഫ്രിജറേറ്ററുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. ദീർഘസമയത്തെ പവർകട്ടിലും വാക്‌സിൻ, രക്തം തുടങ്ങിയവ കൃത്യമായ തണുപ്പിൽ സൂക്ഷിക്കുന്നതിനു സഹായിക്കുന്നതാണ് കമ്പനി പുറത്തിറക്കിയിട്ടുള്ള മെഡിക്കൽ റെഫ്രിജിറേറ്ററുകൾ.

തുടരെത്തുടരെ കറന്റ് പോകുകയും വരുകയും ചെയ്യുന്ന പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് പുതിയ ലൈറ്റ് ശ്രേണിയിലുള്ള റെഫ്രിജറേറ്ററുകൾ. 51.5 ലിറ്റർ, 75.5 ലിറ്റർ, 99.5 ലിറ്റർ എന്നിങ്ങനെ വാക്‌സിൻ സ്റ്റോറേജ് ശേഷിയുള്ള മൂന്നു മോഡലുകൾ ഉൾപ്പെടെ ആറു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ ഹോൾഡ്-ഓവർ ശേഷി യഥാക്രമം 4-5 ദിവസം, 3 ദിവസം, 1-2 ദിവസം എന്നിങ്ങനെയാണ്. വില 70,000-90,000 രൂപ.

അടുത്ത രണ്ടു വർഷത്തിനുള്ളിൽ മെഡിക്കൽ റെഫ്രിജറേറ്റർ ഉത്പാദനശേഷി ഇപ്പോഴത്തെ 10,000 യൂണിറ്റിൽനിന്നു 30,000 യൂണിറ്റായി വർധിപ്പിക്കും. ഈ വിഭാഗത്തിൽ 2020-ഓടെ 200 കോടി രൂപ വിറ്റുവരവും കമ്പനി പ്രതീക്ഷിക്കുന്നു. യുകെയിലെ ഷുവർ ചിൽ കമ്പനിയുമായി ചേർന്നാണ് മെഡിക്കൽ റെഫ്രിജിറേറ്റർ കമ്പനി പുറത്തിറക്കിയിട്ടുള്ളത്.