റോങ് ത്രോഎവേ ഫെസ്റ്റിവൽ

Posted on: June 16, 2016

WROGN-Fest-Big

കൊച്ചി : ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫാഷൻ ബ്രാൻഡായ റോങ് ജൂൺ 17 മുതൽ 19 വരെ റോങ് ത്രോഎവേ ഫെസ്റ്റിവൽ പ്രഖ്യാപിച്ചു. റോങിന്റെ 2016 കളക്ഷൻസിലുള്ള വർണാഭമായ വസ്ത്രങ്ങളും പ്രീമിയം ഫുട്‌വെയറുകളും ഉത്സവകാല വിലയായ 499നും 999നും ലഭ്യമാകും.

രാജ്യത്തെമ്പാടുമുള്ള റോങ് ഔട്ട്‌ലെറ്റുകളിലും ഷോപ്പേഴ്‌സ് സ്റ്റോപ് സ്റ്റോറുകളിലും കൂടാതെ ഇ കൊമേഴ്‌സ് പോർട്ടലായ മിന്ത്രയിലും റോങ് ത്രോഎവേ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഈ ഓഫർ ലഭ്യമാണ്.