റോബർട്ട് ഫിഷർ മെമ്മോറിയൻ അഖിലേന്ത്യ ചെസ് ടൂർണമെന്റ്

Posted on: June 14, 2016

Travancore-chess-club-Big

തിരുവനന്തപുരം : റോബർട്ട് ഫിഷർ മെമ്മോറിയൻ അഖിലേന്ത്യ ഓപ്പൺ എഫ്‌ഐഡിഇ ചെസ് മത്സരം ജൂലൈ രണ്ടു മുതൽ ആറ് വരെ ടെക്‌നോപാർക്ക് ക്ലബിൽ നടക്കും. പ്രഗത്ഭരായ നിരവധി കളിക്കാർ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ട്രാവൻകൂർ ചെസ് ക്ലബ് സെക്രട്ടറി അശോക് ജി. നായർ അറിയിച്ചു.

താത്പര്യമുള്ളവർ www.travancorechessclub.org എന്ന വെബ്‌സൈറ്റിൽ പേരു രജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാവിധ ഫീസ് ആനുകൂല്യങ്ങളും ജൂൺ 17 വരെ മാത്രം. ജൂൺ 26 ന് ശേഷം അപേക്ഷകൾ സ്വീകരിക്കുന്നതല്ല.