നൂതന സാങ്കേതികവിദ്യയുമായി സാംസംഗിന്റെ വാഷിംഗ് മെഷീനുകൾ

Posted on: June 10, 2016

Samsung-Washing-Mechine-Lau

കൊച്ചി : സമയവും വൈദ്യുതിയും ലാഭിക്കാൻ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമായി സാംസംഗ് ഇലക്ട്രോണിക്‌സിന്റെ ടോപ്പ് ലോഡിംഗ്, ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീൻ മോഡലുകൾ ഇന്ത്യൻ വിപണിയിൽ. സാംസംഗ് ഇതാദ്യമായിട്ടാണ് ആഡ്‌വാഷ് സാങ്കേതികവിദ്യയോടെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ക്രിസ്റ്റൽ നിരയിൽ അഞ്ചു ഫ്രണ്ട് ലോഡിംഗ് മോഡലുകളും, കെ സീരീസിൽ മാജിക്ക് ഡിസ്‌പെൻസർ, ആക്റ്റീവ് വാഷ് പ്ലസ് എന്നീ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ടോപ്പ് ലോഡ് മോഡലുകളുമാണ് പുതിയതായി പുറത്തിറക്കുന്നത്.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ പുറത്തിറക്കിയ ഈ വാഷിംഗ് മെഷീനുകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിലും, സൗകര്യപ്രദവുമായി വസ്ത്രങ്ങൾ വൃത്തിയാക്കാൻ സാധിക്കുന്നു. ആഡ്‌വാഷ് സവിശേഷതയോടെ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ആഡ്‌ഡോറിലൂടെ കൂടുതൽ വസ്ത്രങ്ങൾ മെഷീനിലേക്ക് ഇടാൻ സാധിക്കും.

സാംസംഗ് ലില്ലി റെഡ് (6.5 കിലോ, 7.0 കിലോ, 7.5 കിലോ), സാംസംഗ് ലില്ലി ബ്ലൂ (6.5 കിലോ, 7.0 കിലോ, 7.5 കിലോ) എന്നീ നിറങ്ങളിലും വലുപ്പത്തിലും ലഭ്യമാണ്. 8 കിലോ ശേഷിയുള്ള ഫ്രണ്ട് ലോഡ് റേഞ്ചിന് 37,250 രൂപ മുതൽ 43,850 വരെയും 9 കിലോ ശേഷിയുള്ള ആഡ്‌വാഷിന് 59,990 രൂപയും, ആക്റ്റീവ് വാഷ് സൗകര്യമുള്ള “കെ” സീരീസ് ടോപ്പ് ലോഡ് മെഷീനുകൾക്ക് 18,590 മുതൽ 28,290 വരെയാണ് വില.