ലുലു ഹൈപ്പറിൽ മാംഗോ ഫെസ്റ്റ്

Posted on: May 23, 2016

Lulu-Mango-Fest-2016-Inaug-

കൊച്ചി : ലുലു ഹൈപ്പർമാർക്കറ്റിൽ 125 ൽപ്പരം ഇനങ്ങളിലുള്ള മാങ്ങകളും മാങ്ങ ഉത്പന്നങ്ങളും നിറഞ്ഞ ലുലു മാംഗോ ഫെസ്റ്റ് 2016 ന് തുടക്കമായി. നടൻ സൈജു കുറുപ്പ് മാംഗോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. മൽഗോവ, അൽഫോൺസ, പ്രിയൂർ, നീലം, ആമി, മുസു, ഗുൽസാർ, ഹജീറ, ലിംഗ്ര, ദഷേരി, കേസർ തുടങ്ങിയ മാമ്പഴങ്ങളും മേളയിലുണ്ട്.

മാമ്പഴ പുളിശേരി, പ്രഥമൻ, ഗുജറാത്തി മാംഗോ കറി, മാംഗോ പാപ്പാസ്, മാങ്ങാ ചേർത്ത മീൻ വിഭവങ്ങൾ തുടങ്ങി മാങ്ങയുടെ വൈവിധ്യമാർന്ന ഉത്പന്നങ്ങളാണ് മേളയുടെ മറ്റൊരു ആകർഷണീയത.

ലുലു ഹൈപ്പർ ജനറൽ മാനേജർ സുധീഷ് നായർ, ഫാഷൻ സ്റ്റോർ മാനേജർ ഷരീഫ് സൈദു, ഡെപ്യൂട്ടി ജനറൽ മാനേജർ ജോബി ആഞ്ഞിലിക്കൽ, ഹൈപ്പർ മാർക്കറ്റ് മാനേജർ മദൻ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.