ഡിപി വേൾഡ് സ്ത്രീസുരക്ഷാ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

Posted on: May 20, 2016

DP-World-Vallarpadam-woman-

കൊച്ചി : സ്ത്രീസുരക്ഷയെക്കുറിച്ച് ഡിപി വേൾഡ് കൊച്ചിയും വല്ലാർപാടം ബസിലിക്ക കുടുംബ യൂണിറ്റ് കേന്ദ്ര കമ്മിറ്റിയും സംയുക്തമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വല്ലാർപാടം മിഖായേൽ കൊറയ ഹാളിൽ നടന്ന ചടങ്ങിൽ നിശാന്തിനി ഐപിഎസ് വിശിഷ്ടാതിഥിയായിരുന്നു.

പ്രതികരിക്കുകയും സമൂഹം കൂട്ടായ്മ കാണിക്കുകയും ചെയ്താൽ പല പ്രശ്‌നങ്ങളും ഒഴിവാകുമെന്ന് നിശാന്തിനി ഐപിഎസ് പറഞ്ഞു. ഈ കാലഘട്ടത്തിൽ സ്ത്രീ സുരക്ഷിതത്വം ഉറപ്പാക്കുവാനായി നിലവിലുള്ള വിവിധ നിയമങ്ങളും, സംവിധാനങ്ങളും അഡ്വ. ഷെറി ജെ തോമസ് ക്ലാസ് എടുത്തു. മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ ഉദ്ഘാടനപ്രസംഗത്തിൽ പൊതുരംഗത്തെ തന്റെ ജീവിതാനുഭവങ്ങളും പഞ്ചായത്തിന്റെ സ്ത്രീ സുരക്ഷാ സംവിധാനങ്ങളും വിശദീകരിച്ചു.

വല്ലാർപാടം ബസിലിക്കയിലെ ഫാ. ജോസഫ് തണ്ണിക്കോട്ട് അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പർ അഡ്വ. എൽസി ജോർജ്ജ്, ഡിപി വേൾഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ കെ.ജെ. ടോമി എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ പങ്കെടുത്തവർക്ക് വൃക്ഷതൈകളും വിതരണം ചെയ്തു.

TAGS: DP World Kochi |