കൊറിയൻ കോസ്‌മെറ്റിക് ബ്രാൻഡുകളുമായി ഷോപ്പ് സി ജെ

Posted on: May 3, 2016

Shop-CJ-BB-Cream-Big

കൊച്ചി : ഹോം ഷോപ്പിംഗ് ശൃംഖലയായ ഷോപ്പ് സി ജെ കൊറിയയിൽ നിന്നുള്ള സൗന്ദര്യ വർധക ഉത്പന്നങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇലിഷ കോയ് ഗോൾഡ് മിനറൽ ബി.ബി. ക്രീമാണ് ഷോപ്പ് സി ജെ ആദ്യമായി അവതരിപ്പിക്കുന്നത്.

ബി.ബി. ക്രീം അവതരിപ്പിക്കുന്നത് കൊറിയൻ സൗന്ദര്യ വർധക വസ്തുക്കൾ അവതരിപ്പിക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ഷോപ്പ് സി.ജെ. ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ധുർവ ചന്ദ്രേ ചൂണ്ടിക്കാട്ടി. ഈ ഫേസ് ക്രീം ഓൺലൈനായും ഹോം ഷോപ്പിംഗ് നെറ്റ്‌വർക്കിന്റെ ചാനലുകളിലൂടെ ഓഫ്‌ലൈനായും ലഭ്യമാകും.വില 1099 രൂപ.

TAGS: SHOP CJ |