ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്‌കൂൾ

Posted on: August 20, 2014

Muthoot-Group-B

മുത്തൂറ്റ് ഗ്രൂപ്പ് ഡൽഹിയിൽ പോൾ ജോർജ് ഗ്ലോബൽ സ്‌കൂൾ ആരംഭിക്കുന്നു. 2015 അധ്യായന വർഷത്തിൽ സ്‌കൂൾ പ്രവർത്തനമാരംഭിക്കും. മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി. ജോർജ് മുത്തുറ്റിന്റെ മകനും മുത്തൂറ്റ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന പോൾ എം ജോർജിന്റെ സ്മരണാർത്ഥം സെന്റ് ജോർജ് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സ്‌കൂൾ സ്ഥാപിക്കുന്നത്.

ദക്ഷിണ ഡൽഹിയിലെ അളകനന്ദയിൽ 2.1 ഏക്കർ കാമ്പസിലാണ് പോൾ ജോർജ് ഗ്ലോബൽ സ്‌കൂൾ. അന്താരാഷ്ട്ര പ്രശസ്തിയാർജിച്ച കനേഡിയൻ ആർക്കിടെക്ചർ സ്ഥാപനം ആർക്കോപ്പ് അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് സ്‌കൂളിന്റെ രൂപകല്പന. അന്തർദേശീയ നിലവാരത്തിലുള്ള പഠന, പാഠ്യേതര സൗകര്യങ്ങളാണ് സ്‌കൂളിൽ സജ്ജമാക്കുന്നത്.

തുടക്കത്തിൽ നഴ്‌സറിമുതൽ രണ്ടാം ക്ലാസ് വരെ ആരംഭിക്കും. സിബിഎസ്ഇ സിലബസ് ആകും പിന്തുടരുക. ക്രമേണ ഇന്റർനാഷണൽ ബക്കലോറിയറ്റ് കരിക്കുലം തുടങ്ങാനും പദ്ധതിയുണ്ട്.