ആസ്റ്റർ മെഡ്‌സിറ്റിയിൽ കുട്ടികളുടെ ബുദ്ധിവികാസ അവബോധവാരം

Posted on: March 24, 2016

Aster-medcity-Logo-big

കൊച്ചി : ആസ്റ്റർ മെഡ്‌സിറ്റിയിൽ കുട്ടികളുടെ ബുദ്ധിവികാസം സംബന്ധിച്ചുള്ള അവബോധ വാരചരണം മാർച്ച് 28 മുതൽ ഏപ്രിൽ 2 വരെ നടത്തുന്നു. ആസ്റ്റർ ന്യൂറോ ഡവലപ്‌മെന്റ് സെന്റർ ഫോർ ചിൽഡ്രന്റെ നേതൃത്വത്തിൽ മാനസികവികസനം സംബന്ധിച്ച പ്രശ്‌നങ്ങളുള്ള കുട്ടികളെയും മാതാപിതാക്കളേയും സഹായിക്കുന്നതിനായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒരു ദിവസം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന പത്ത് പേർക്കാണ് പ്രവേശനം. ആസ്റ്റർ മെഡ്‌സിറ്റിയിലെ സിഒഇ 9 ചൈൽഡ് ഹെൽത്തിൽ രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 8111998011 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. അക്ബർ മുഹമ്മദ് ചെറ്റളിയുടെയും ഡവലപ്‌മെന്റ് പീഡിയാട്രീഷൻ ഡോ. സുധാകർ കരുണാകരന്റെയും നേതൃത്വത്തിൽ ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും സ്പീച്ച് തെറാപ്പിസ്റ്റുകളും അടങ്ങുന്ന സംഘം ക്യാമ്പിന് നേതൃത്വം നൽകും.