മുഷ്‌രിഫ് മാളിൽ ജോയ് ആലൂക്കാസ് ഷോറൂം

Posted on: February 5, 2016

Joy-Alukkas-@-Mushriff-Mallഅബുദാബി : ജോയ് ആലൂക്കാസ് ഷോറൂം അബുദാബി മുഷ്‌രിഫ് മാളിൽ തുറന്നു. ഇത്തിഹാദ് ഗസ്റ്റ് മാനേജിംഗ് ഡയറക്ടർ യാസർ അൽ യൂസഫ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ജോയ് ആലൂക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലൂക്കാസ്, ഡയറക്ടർമാരായ ആന്റണി ജോസ്, മേരി ആന്റണി തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണങ്ങൾക്ക് പുറമെ വജ്രം, ജന്മനക്ഷത്രക്കല്ലുകൾ, മുത്തുകൾ തുടങ്ങിയവ പതിപ്പിച്ച ആഭരണങ്ങളും പുതിയ ഷോറൂമിൽ ലഭ്യമാണെന്ന് ജോൺ പോൾ ആലൂക്കാസ് പറഞ്ഞു.