മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു

Posted on: January 30, 2016

Muthoot-M-George-Excellence

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ സാമൂഹ്യ ഉത്തരവാദിത്വ വിഭാഗമായ മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ തെലുങ്കാനയിലെ മികച്ച ഗവണ്മെന്റ് സ്‌കൂളുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള മുത്തൂറ്റ് എം ജോർജ് എക്‌സ്‌ലൻസ് അവാർഡുകൾ സമ്മാനിച്ചു. തെലുങ്കാനയിലെ ഗവണ്മെന്റ് സ്‌കൂളുകളിലെ 200 വിദ്യാർത്ഥികൾക്ക് 3000 രൂപ വീതമുള്ള കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് വിതരണം ചെയ്തത്.

ഹൈദരാബാദ് ജില്ലാ കളക്ടർ രാഹൂൽ ബോജ അവാർഡുകൾ സമ്മാനിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ഈപ്പൻ അലക്‌സാണ്ടർ മുത്തൂറ്റ്, ഹൈദരാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, സോമി റെഡ്ഡി, മുത്തൂറ്റ് ഫിനാൻസ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് ഡിജിഎം ബാബു ജോൺ മലയിൽ, ഹൈദരാബാദ് റീജണൽ മാനേജർ ലഫ്. കേണൽ ആർ ശ്രീകാന്ത്, സെക്കന്തരാബാദ് റീജണൽ മാനേജർ ലഫ്. കേണൽ ചന്ദ്രശേഖരൻ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.