വിനോദ് കുക്ക് വെയർ ക്ലാസിക് സ്‌റ്റെയിൻലെസ് സ്റ്റീൽ കുക്ക്‌വെയർ സെറ്റ് പുറത്തിറക്കി

Posted on: December 29, 2015

Vinod-Cookware-Classique-4p

മുംബൈ : വിനോദ് കുക്ക് വെയർ ക്ലാസിക് സ്‌റ്റെയിൻലെസ് സ്റ്റീൽ കുക്ക്‌വെയർ സെറ്റ് പുറത്തിറക്കി. ചുടുപിടിക്കാത്ത സിലിക്കൺ ഹാൻഡിൽ, സ്റ്റൈലാർന്ന സാറ്റിൻ ഫിനീഷ് തുടങ്ങിയ സവിശേഷതകളും ക്ലാസിക് കുക്ക് വെയറിനുണ്ട്. കനത്ത അലുമിനിയം ആവരണമുള്ളതിനാൽ സുഗമമായ താപവിതരണം ഉറപ്പാക്കാനും പാചകം വേഗത്തിലാക്കാനും ഇവയ്ക്കു കഴിയും.

ഇൻഡക്ഷൻ കുക്ക് ടോപ്പുകൾക്കും ഗ്യാസ് സ്റ്റൗവിനും ഇവ അനുയോജ്യമാണ്. രണ്ട് പീസുകളുള്ള സെറ്റിന് 1,495 രൂപയും നാല് പീസുകളുള്ള സെറ്റിന് 2,680 രൂപയുമാണ് വില. ആധുനിക അടുക്കളകൾക്ക് അലങ്കാരമായ ക്ലാസിക് സ്‌റ്റെയിൻലെസ് സ്റ്റീൽ കുക്ക് വെയറിന് 24 മാസത്തെ വാറന്റിയും വിനോദ് കുക്ക് വെയർ വാഗ്ദാനം ചെയ്യുന്നു.