ലുലുമാളിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി

Posted on: December 26, 2015
ലുലുമാളിലെ ക്രിസ്മസ് ആഘോഷങ്ങൾ സിനിമാതാരങ്ങളായ ആസിഫ് അലിയും നമിത പ്രമോദും ചേർന്ന്  കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

ലുലുമാളിലെ ക്രിസ്മസ് ആഘോഷങ്ങൾ സിനിമാതാരങ്ങളായ ആസിഫ് അലിയും നമിത പ്രമോദും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : ഇടപ്പള്ളി ലുലുമാളിലെ 16 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി. സിനിമാതാരങ്ങളായ ആസിഫ് അലിയും നമിത പ്രമോദും ചേർന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. മുകേഷ്,രമ്യ നമ്പീശൻ, ധ്യാൻ ശ്രീനിവാസൻ, നീരജ് മാധവ്, വിജയ് ബാബു, സാന്ദ്ര തോമസ്, ലുലുഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ്, കൊമേഴ്‌സ്യൽ മാനേജർ സാദ്ദിക് കാസിം, ലുലുമാൾ അസി. മാനേജർ കെ.കെ. ഷരീഫ്,ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, മാൾ സെക്യൂരിറ്റി മാനേജർ ഒ. സുകുമാരൻ, ചീഫ് എൻജിനീയർ പി. പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലു ഹാപ്പിനെസ് മാഗസിന്റെ ക്രിസ്മസ് പ്രത്യേക പതിപ്പ് പ്രകാശനം സിനിമാതാരം മുകേഷ് നിർവഹിച്ചു.

ക്രിസ്മസിനോടനുബന്ധിച്ച് സന്ദർശകർക്കായി നിരവധി ആനുകൂല്യങ്ങൾ ഓരോ ഔട്ട്‌ലെറ്റുകളിലും ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ വരവേല്ക്കാൻ പ്രധാന കവാടങ്ങൾക്ക് ഇരുവശങ്ങളിലുമായി തിളങ്ങുന്ന ക്രിസ്മസ് നക്ഷത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കൂടാതെ റെയിൻ ഡിയറുകൾ, സാന്താ ക്ലോസ്, ആട്രിയത്തിൽ ഒരുക്കിയിട്ടുള്ള ഇരുപത്തെട്ട് അടിയോളം ഉയരമുള്ള വമ്പൻ ക്രിസ്മസ് ട്രീ, ക്രിസ്മസ് ഹൗസ്, സാന്റ സ്റ്റേഷൻ എന്നിങ്ങനെ മാൾ മുഴുവൻ നിറഞ്ഞു നിൽക്കുന്ന അലങ്കാരങ്ങൾ അഹ്ലാദകരമായ ഒരു ക്രിസ്മസ്‌കാലം സന്ദർശകർക്ക് സമ്മാനിക്കും. കൂടാതെ സാന്റയോടൊപ്പം സാന്റാ സ്റ്റേഷനിൽ വച്ച് ഫോട്ടോ എടുക്കാനുള്ള സൗകര്യവുമുണ്ട്.

ആഘോഷത്തോടനുബന്ധിച്ച്ജനുവരി 2 വരെ നീണ്ടു നിൽക്കുന്ന ക്രിസ്മസ് അറ്റ് ലുലു വ്യത്യസ്തമായ വിനോദ-മത്‌സര പരിപാടികളാൽ നിറപ്പകിട്ടാർന്നതാകും. റിംഗ് ഡാൻസ്, ക്രിസ്മസ് കരോൾ, കേക്ക് ഡിസൈനിംഗ് വർക്ക്‌ഷോപ്പ്,ജഗ്ഗ്‌ളിങ്ങ്, ടൂ ഫെയ്‌സ് ആക്ട്, മസാല കോഫീ സംഗീത ബാൻഡ്, ഷൂട്ടിങ്ങ് സ്റ്റാർ, ഇൻസ്ട്രുമെന്റൽ മ്യൂസിക്കൽ ബാൻഡ് തുടങ്ങിയ വിനോദ പരിപാടികളും കൂടാതെ സ്പിൻ ആൻഡ് വീൽ മൽസരവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

2500 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന ലുലു ഹാപ്പിനെസ് ലോയൽറ്റി അംഗങ്ങൾക്കാണ് സ്പിൻ ആൻഡ് വീൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വീൽ കറക്കി സ്വർണ്ണനാണയങ്ങൾ, ബ്രാന്റഡ് വാച്ചുകൾ, മൊബൈൽ ഫോണുകൾ, ഡിസ്‌കൗണ്ട് കൂപ്പണുകൾ തുടങ്ങിയ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കാം.

30 ന് ഹാർട്ട് ടു ഹാർട്ട് ഫൗണ്ടേഷൻ ടീമിലെ അംഗങ്ങൾ അവതരിപ്പിക്കുന്ന പ്രത്യേക സംഗീത പരിപാടി അരങ്ങേറും. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ഡിസംബർ 31 ന് പുതുവർഷത്തെ വരവേല്ക്കാൻ ലുലുമാളിൽ വർണ്ണമഴ വിരിയുന്ന ഗംഭീര വെടിക്കെട്ടും അരങ്ങേറും.