ഐബാൾ സ്ലൈഡ് WQ 149R ടാബ്‌ലറ്റ് വിപണിയിൽ

Posted on: December 20, 2015

iBall-Slide-WQ149R-Big

മുംബൈ : ഐബാൾ സ്ലൈഡ് WQ 149R ടാബ്‌ലറ്റ് വിപണിയിൽ അവതരിപ്പിച്ചു. എച്ച്ഡിഡി സ്ലോട്ട്, 10.1 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, 2 ഇൻ 1 വിത്ത് ഹാർഡ് ഡിസ്‌ക് ഡ്രൈവ്. ഇന്റൽ ആറ്റം പ്രോസസർ, വിൻഡോസ് 10 ഓപറേറ്റിംഗ് സിസ്റ്റം തുടങ്ങിയവ ഈ ടാബ്‌ലറ്റിൽ ഒരു പേഴ്‌സണൽ കംപ്യൂട്ടർ അനുഭവം പ്രദാനം ചെയ്യും.

വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്ടിവിറ്റി. 2 ജിബി ഡിഡിആർ3 റാം, 32 ജിബി ബിൽറ്റ് ഇൻ റാം, മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 64 ജിബി വരെ വർധിപ്പിക്കാനാകും. 5 മെഗാപിക്‌സൽ റിയർ ക്യാമറ, 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 7,800 എംഎഎച്ച് പോളിമർ ബാറ്ററി. 16,499 രൂപയാണ് ഐബാൾ സ്ലൈഡ് WQ 149R ന്റെ വില.