മുത്തൂറ്റ് എം ജോർജ് എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു

Posted on: December 2, 2015

Muthoott-Excellence-Awards-

തിരുവനന്തപുരം : മുത്തൂറ്റ് എം ജോർജ് ഫൗണ്ടേഷൻ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന മുത്തൂറ്റ് എം ജോർജ് എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് അവാർഡുകൾ വിതരണം ചെയ്തു. കേരളത്തെ ഗ്ലോബൽ എഡ്യുക്കേഷൻ ഹബ് ആക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിൽ കോവളത്ത് നടക്കുന്ന ആഗോള വിദ്യാഭ്യാസ സമ്മേളനത്തിൽ അന്തർദേശീയ പ്രശസ്തിയാർജിച്ച ഏജൻസികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ സർവകലാശാലകളും പങ്കെടുക്കുമെന്നും അദേഹം അറിയിച്ചു.

ആരോഗ്യമന്ത്രി വി എസ് ശിവകുമാറും മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് ജേക്കബ് മുത്തൂറ്റും ചേർന്ന് സ്‌കോളർഷിപ്പുകൾ വിതരണം ചെയ്തു. സർക്കാർ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പരമാവധി പ്രോത്സാഹനം നൽകാനും സമൂഹത്തിലെ താഴെത്തട്ടിലുള്ള വിദ്യാർഥികൾക്ക് അംഗീകാരവും പ്രചോദനവും നൽകാൻ ലക്ഷ്യമിട്ടുമാണ് ഇത്തരം അവാർഡുകളും സ്‌കോളർഷിപ്പ്കളും ഏർപ്പെടുത്തിയതെന്നും ജോർജ് ജേക്കബ് മുത്തൂറ്റ് ചൂണ്ടിക്കാട്ടി.

ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ, മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടർ ജോർജ് എം ജേക്കബ്, മുത്തൂറ്റ് ഫിനാൻസ് ഡി ജി എം ബാബു ജോൺ മലയിൽ, കൗൺസിലർ ഐഷ ബെക്കർ, സെന്റ്. ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രൽ വികാരി ഫാ. തോമസ് ടി വർഗീസ്, മുത്തൂറ്റ് തിരുവനന്തപുരം സൗത്ത് റീജണൽ മാനേജർ എസ്. വൈദ്യനാഥൻ എന്നിവർ സംബന്ധിച്ചു.