ഡി പി വേൾഡ് സ്‌കൂളുകൾക്ക് മിനി ലൈബ്രറി നൽകി

Posted on: November 27, 2015

D-P-World-CSR-Mini-Library-

കൊച്ചി : വല്ലാർപാടം മേഖലയിലെ നാല് സ്‌കൂളുകളുടെ ലൈബ്രറികൾക്ക് പുസ്തക ശേഖരം നൽകി അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ നടത്തിപ്പുകാരായ ഡി പി വേൾഡ് ഒരിക്കൽ കൂടി സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിച്ചു.

വായനക്കാരുടെ മനസിന്റെ ആകമാന വളർച്ച സാദ്ധ്യമാക്കുന്ന രീതിയിൽ വിശദമായ പഠനത്തിനുശേഷമാണ് പുസ്തകങ്ങൾ തെരഞ്ഞെടുത്തത്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ പ്രചോദനം, മാഹന്മാരുടെ ജീവ ചരിത്രം, ക്ലാസിക് നോവൽ എന്നീ വിഭാഗങ്ങളിലെ പുസ്തകങ്ങളിലൂടെ മെച്ചമായ ഭാവി ജീവിതത്തിന് വല്ലാർപാടത്തെ യുവ മനസുകളെ ഒരുക്കുവാനുള്ള കാൽവെയ്പാണിത്.

എളങ്കുന്നപ്പുഴ ഗവൺമെന്റ് ഹൈസ്‌കൂൾ, പൊന്നാരിമംഗലം ഹിദായത്തുൾ ഇസ്ലാം ഹൈസ്‌കൂൾ, വൈപ്പിൻ ഔർ ലേഡി ഓഫ് ഹോപ്പ് ഹൈസ്‌കൂൾ, വല്ലാർപാടം സെന്റ് മേരീസ് സ്‌കൂൾ എന്നിവയ്ക്കാണ് മിനി ലൈബ്രറികൾ നൽകിയത്.

ചുറ്റുപാടുമുള്ള സമൂഹത്തിന്റെ ശാക്തീകരണത്തിൽ ഡി പി വേൾഡ് വിശ്വസിക്കുന്നുവെന്നും പഠന നിലവാരം ഉയർത്തി വിദ്യാർത്ഥികൾ മികച്ച പ്രൊഫഷനലുകളായി വളരുമെന്ന് കരുതുന്നതായി ഡി പി വേൾഡ് കൊച്ചി സിഇഒ ജിബു കുര്യൻ ഇട്ടി അഭിപ്രായപ്പെട്ടു.