ആമസോൺ വെള്ള നിറത്തിലുള്ള കിൻഡിൽ പുറത്തിറക്കി

Posted on: November 19, 2015

Amazon-Kindle-white-Big

കൊച്ചി : ആമസോണിന്റെ പുതിയ വെള്ള നിറത്തിലുള്ള കിൻഡിൽ പുറത്തിറക്കി. കിൻഡിലിന്റെ ഗ്ലെയർ ഫ്രീ ടച്ച് സ്‌ക്രീൻ, ഒരാഴ്ച നീണ്ടു നിൽക്കുന്ന ബാറ്ററി ലൈഫ്, ആയിരത്തിലധികം ബുക്കുകൾ സൂക്ഷിക്കാനുള്ള സ്റ്റോറേജ് സൗകര്യം, ഗുഡ്‌റീഡ്‌സ്, എക്‌സ്‌റേ, വിസ്പർ സിങ്ക് തുടങ്ങിയ എല്ലാ സവിശേഷതകളും പുതിയ വെള്ള നിറത്തിലുള്ള കിൻഡിലിൽ ലഭ്യമാണ്.

പുതിയ വെള്ള നിറത്തിലുള്ള കിൻഡിലിന്റെ വില കിൻഡിലിന്റെ വില 5,999 രൂപ ആമസോൺ ഡോട്ട് ഇന്നിലും മറ്റു റീട്ടെയ്ൽ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ്.