യൂബർ ഡ്രൈവർമാർ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ സന്ദർശിച്ചു

Posted on: November 10, 2015

Uber-Drivers-with-Kerala-Bl

കൊച്ചി : ട്വിറ്ററിൽ നടത്തിയ മത്സരത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട യൂബർ ഡ്രൈവർമാർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ തങ്ങളുടെ ഇഷ്ടതാരങ്ങളെ സന്ദർശിച്ച് ആശംസകളർപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മെഹ്താബ് ഹുസൈൻ, സി.കെ. വിനീത്, ബ്രൂണോ പെരോൺ, മുഹമ്മദ് റാഫി, ജൊസു കുറായിസ് എന്നിവർ സംബന്ധിച്ചു.

ഇതോടൊപ്പം ഇന്ത്യൻ ബ്ലൈൻഡ് സ്‌പോർട്‌സ് അസോസിയേഷനും പാരാ ഒളിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന എസ്ആർവിസി കേരള ഫുട്‌ബോൾ ടീമംഗങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുമായി ഹസ്തദാനം നടത്താനുള്ള അവസരവും ലഭിക്കുകയുണ്ടായി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൊബിലിറ്റി പാർട്ണറാണ് യൂബർ.

TAGS: Kerala Blasters | Uber |