കേരളത്തിന് സ്‌പെഷ്യൽ സ്റ്റിക്കറുകളുമായി ഹൈക്ക് മെസഞ്ചർ

Posted on: September 12, 2015

Hike-Messanger-Big

കൊച്ചി : ഹൈക്ക് മലയാളത്തിനായി 250 ൽപ്പരം പുതിയ സ്റ്റിക്കറുകൾ പുറത്തിറക്കി. ഇതോടെ മുപ്പതു ഭാഷകളിലായി 5,000 ൽപ്പരം സ്റ്റിക്കറുകൾ ഹൈക്കിന്റെ ശേഖരത്തിലുണ്ട്. 14 വിഭാഗങ്ങളിലായാണ് പുതിയ മലയാളം സ്റ്റിക്കറുകൾ അവതരിപ്പിക്കുന്നത്. കുടുംബം, പ്രണയം, ദൈനംദിന ഉപയോഗം തുടങ്ങി വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഈ സ്റ്റിക്കറുകൾ തികച്ചും സൗജന്യമാണ്.

ഹൈക്കിന്റെ പുതിയ പതിപ്പ് 4.0 യിൽ ഓരോ സാഹചര്യത്തിനും ഇണങ്ങുന്ന സ്റ്റിക്കറുകൾ ഓട്ടോമാറ്റിക് ആയി നിർദ്ദേശിക്കുന്ന സൗകര്യവുമുണ്ട്. 2ജിയിൽ പോലും അയ്ക്കാവുന്ന, വളരെ കുറഞ്ഞ ഡാറ്റാ ആവശ്യമുള്ളവയാണ് ഹൈക്ക് സ്റ്റിക്കറുകൾ. സ്വന്തം ചിത്രത്തിൽ ഇഷ്ടമുള്ള വാചകവും ചേർത്ത് സ്റ്റിക്കറുകൾ രൂപപ്പെടുത്തുന്ന മത്സരവും ഹൈക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

2012 ഡിസംമ്പറിൽ പ്രവർത്തനമാരംഭിച്ച ഹൈക്ക് മെസഞ്ചറിന് 2014 ആഗസ്റ്റ് ആയപ്പോഴേക്കും 35 ദശലക്ഷം ഉപയോക്താക്കളായി. ഹൈക്ക് ഉപയോഗിക്കുന്നവരിൽ 90 ശതമാനവും. 25 വയസ്സിൽ താഴെയുള്ളവരാണ്.

TAGS: Hike Messenger |