പാനി കാ ഡോക്ടർ ക്ലിനിക്കുകളുമായി യുറേക്ക ഫോബ്‌സ്

Posted on: August 23, 2015

Eureka-Forbes-Paani-ka-doct

കൊച്ചി : യുറേക്ക ഫോബ്‌സ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പാനി കാ ഡോക്ടർ ക്ലിനിക്ക് എന്ന പേരിൽ നൂറിലേറെ ജല പരിശോധന കേന്ദ്രങ്ങൾ ആരംഭിച്ചു. 2016 നകം 150 പട്ടണങ്ങളിലും നഗരങ്ങളിലുമായി 200 ലേറെ ക്ലിനിക്കുകൾ ആരംഭിക്കാനാണ് പദ്ധതി. ജലത്തിന്റെ ഗുണനിലവാരം, ഏറ്റവും അനുയോജ്യമായ ശുദ്ധീകരണ പ്രക്രിയ എന്നിവ സംബന്ധിച്ച് ഗാർഹികരംഗത്തേതടക്കമുള്ള ഉപഭോക്താക്കൾക്ക് നേരിട്ടുള്ള അനുഭവം പകരുകയാണ് ഈ ക്ലിനിക്കുകളുടെ ലക്ഷ്യം.

പാനി കാ ഡോക്ടർ ക്ലിനിക്കുകളിലെ യുറേക്ക ഫോബ്‌സ് സർട്ടിഫൈ ചെയ്ത ഇൻ ഹൗസ് വാട്ടർ സ്‌പെഷ്യലിസ്റ്റുകൾ വെള്ളം പരിശോധിച്ച് വേണ്ട നിർദേശം നൽകുകയും ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഉത്പന്നങ്ങൾ നിശ്ചയിക്കുകയും ചെയ്യും. ഇതിനും പുറമെ ഇന്ററാക്ടീവ് മൊബൈൽ ആപ്ലിക്കേഷനിലൂടെ വെള്ളത്തിന്റെ നിലവാരം വിലയിരുത്തുന്നതിനുള്ള ഏഴ് ഘട്ടങ്ങളുള്ള പ്രക്രിയയും ഇവർ അവതരിപ്പിക്കും. ജലത്തിലെ ടിഡിഎസ്, ടർബിഡിറ്റി, കീടനാശിനികൾ, ഘന ലോഹങ്ങൾ, ഓർഗാനിക്ക് കെമിക്കലുകൾ, ക്ലോറിൻ, സൂക്ഷ്മാണു വളർച്ച എന്നിവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ഓരോ തരം മലിനീകരണത്തിന്റെയും ആരോഗ്യപരമായ പ്രത്യാഘാതങ്ങൾ, അവശ്യധാതുക്കളും പോഷകങ്ങളും നിലനിർത്തിയുള്ള നന്മപൂർണമായ ശുദ്ധജലം ഉപയോഗിക്കുന്നത് മൂലമുള്ള ഗുണങ്ങൾ തുടങ്ങിയവ സംബന്ധിച്ച് ഉപഭോക്താക്കൾക്ക് അറിവ് പകരാനും ഇത് വഴിയൊരുക്കും.

ഉപഭോക്ത്യസംതൃപ്തിയിൽ ഏറ്റവും മികവ് പുലർത്താനുള്ള ശ്രമമാണ് യുറേക്ക ഫോബ്‌സ് എക്കാലവും നടത്തിയിട്ടുള്ളതെന്ന് ഡയറക്ട് സെയിൽസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റുമായ മാർസിൻ ആർ. ഷ്‌റോഫ് പറഞ്ഞു.