ഡോ. അക്വാഗാർഡ് വാട്ടർ പ്യൂരിഫയർ വിപണിയിൽ

Posted on: July 21, 2015

Aquagaurd-Water-Purifiers-B

കൊച്ചി : ഏഴു ഘട്ടങ്ങളിലായി ശുദ്ധീകരണം നടത്തി ജലത്തെ സമ്പൂർണമായും അണു വിമുക്തമാക്കാൻ സഹായകമായ ഡോ. അക്വാഗാർഡ് വാട്ടർ പ്യൂരിഫയറുകളുടെ ശ്രേണി യൂറേക്കാ ഫോർബ്‌സ് വിപണിയിൽ അവതരിപ്പിച്ചു. സാധാരണ വാട്ടർപ്യൂരിഫയറുകൾക്ക് ഘനലോഹങ്ങളെ മാത്രമേ വേർതിരിക്കാൻ കഴിയുകയുള്ളൂ. ചിലപ്പോൾ ജല ശുദ്ധീകരണ വേളയിൽ മനുഷ്യ ശരീരത്തിന് അത്യാവശ്യമായ ധാതുക്കളെ നശിപ്പിച്ചുകളയുകയും ചെയ്യുന്നു. മിനറൽ കാട്രിഡ്ജുകളുള്ളതും ബയോട്രോൺ സാങ്കേതിക വിദ്യയുപയോഗിച്ച് പ്രവർത്തിക്കുന്നതുമായ ഡോ. അക്വാഗാർഡ് മേൽപറഞ്ഞ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമാണ്.

വെള്ളത്തിലടങ്ങിയിരിക്കുന്ന മൊത്തം ഖര പദാർഥങ്ങൾ, ചെളി, മണ്ണ്, കീടനാശിനികൾ, ഘന ലോഹങ്ങൾ, രാസവസ്തുക്കൾ, ക്ലോറിൻ, ബാക്ടീരിയ തുടങ്ങിയവയെ ഏഴ് ഘട്ടങ്ങളിലായി ഡോ. അക്വാഗാർഡ് വാട്ടർ പ്യൂരിഫയർ ശുദ്ധീകരിക്കും. യൂറേക്കാ ഫോർബ്‌സിന്റെ ഡയറക്ട് സെല്ലിങ് ഏജന്റർമാരിലൂടെ ഡോ. അക്വാഗാർഡ് വാട്ടർ പ്യൂരിഫയർ ലഭ്യമാകും. വില 8990 രൂപ മുതൽ 22990 രൂപ വരെയാണ്.