യൂറോക്ലീൻ പവർക്ലീൻ വിപണിയിൽ

Posted on: June 15, 2015

Euroclean-Power-Cleaner-bigകൊച്ചി : കാറുകളും മറ്റും അതിവേഗം കഴുകി വൃത്തിയാക്കാൻ സഹായകമായ യൂറോക്ലീൻ പവർക്ലീൻ യൂറേക്കാ ഫോർബ്‌സ് വിപണിയിലിറക്കി. ടാപ്പും ഓസും ഉപയോഗിച്ച് കഴുകുന്നതിനേക്കാൾ 25 ഇരട്ടി കൂടുതൽ പ്രഷറിൽ വെള്ളം ചീറ്റിക്കാൻ ഇതുകൊണ്ട് സാധിക്കുന്നു.

കാറുകൾ മാത്രമല്ല, ഗേറ്റുകൾ, കമ്പിവേലികൾ, മുറ്റത്തെ തറയോടുകൾ തുടങ്ങിയവയൊക്കെ യൂറോക്ലീൻ പവർക്ലീൻ ഉപയോഗിച്ച് കഴുകാം. സാധാരണ ഗതിയിൽ ജലം ചെന്നു കയറാത്ത മൂലകളിലും ദ്വാരങ്ങളിലുമൊക്കെ യൂറോക്ലീൻ പവർക്ലീനിൽ നിന്നുള്ള വെള്ളം എത്തുന്നതാണ്. ക്ലീനിങ്ങ് വളരെ നിശ്ശബ്ദമായി നിർവഹിക്കപ്പെടുന്നു എന്നതാണ് യൂറോക്ലീൻ പവർക്ലീനറിന്റെ മറ്റൊരു പ്രത്യേകത. 20,490 രൂപയാണ് യൂറോക്ലീൻ പവർക്ലീനറിന്റെ വില. യൂറേക്കാ ഫോർബ്‌സിന്റെ ഡയറക്ട് സെല്ലിങ്ങ് ടീമിൽ നിന്ന് മാത്രമാണ് പവർക്ലീൻ ലഭ്യമാവുകയുള്ളു.