തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങൾക്ക് 20 % വരെ പ്രത്യേക വിലക്കുറവ്

Posted on: June 9, 2015

Tanishq-Activation-Big

കൊച്ചി : തനിഷ്‌ക് ഡയമണ്ട് ആഭരണങ്ങൾക്കായി ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. തനിഷ്‌ക് സ്റ്റോറുകളിൽനിന്ന് ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 20 ശതമാനം വരെയാണ് വിലക്കുറവ് ലഭിക്കുന്നത്. കമ്മലുകൾ, വളകൾ, നെക്ക്പീസുകൾ, മോതിരങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഡയമണ്ട് ആഭരണങ്ങൾക്ക് കുറഞ്ഞ കാലത്തേയ്ക്ക് മാത്രമാണ് ഓഫർ. മോതിരങ്ങൾ, വളകൾ, മറ്റ് ഡയമണ്ട് ഉത്പന്നങ്ങൾ, സോളിറ്റെയ്ർ, പ്ലാറ്റിനം, കളേഡ് സ്റ്റോൺസ് എന്നിവയെല്ലാം ഈ ശേഖരത്തിലുണ്ട്.

മികച്ച നിർമാണശൈലിയും സവിശേഷമായ രൂപകൽപ്പനയും ഗ്യാരണ്ടിയുളള ഗുണമേന്മയുമാണ് തനിഷ്‌ക് ആഭരണങ്ങളുടെ പ്രത്യേകതകൾ. സ്വർണത്തിന്റെ ശുദ്ധി ഉറപ്പുവരുത്താനായി ഏറ്റവും പുതിയ കാരറ്റ് മീറ്റർ എല്ലാ സ്റ്റോറിലും ലഭ്യമാക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്കും മറ്റ് പ്രഷ്യസ് സ്റ്റോണുകൾക്കും നൂറു ശതമാനം എക്‌സ്‌ചേഞ്ച് മൂല്യം ലഭ്യമാക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഒരിക്കലും നഷ്ടം നേരിടേണ്ടി വരില്ല.

ഡയമണ്ട് ആഭരണങ്ങൾക്കായി ഓഫറുകൾ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡിന്റെ ജ്വല്ലറി ഡിവിഷന്റെ മാർക്കറ്റിംഗ് ജനറൽ മാനേജർ ദീപിക തിവാരി പറഞ്ഞു. ഉപയോക്താക്കളുടെ മനസിലെ ആഗ്രഹത്തിന് അനുസരിച്ചുള്ള ആഭരണങ്ങൾ സ്വന്തമാക്കാൻ 20 ശതമാനം വരെയുള്ള ഡിസ്‌ക്കൗണ്ട് പ്രേരണയാകുമെന്ന് ദീപിക പറഞ്ഞു. www.titan.co.in/shop-online/tanishq എന്ന വെബ്‌സൈറ്റിൽനിന്നും ഓഫറുകൾ സ്വന്തമാക്കാനാകും.