ബ്രിട്ടാനിയ പ്യൂർ മാജിക് ചോക്കോലഷ് വിപണിയിൽ

Posted on: June 9, 2015

Britania-Choco-Lush-big

കൊച്ചി : ബ്രിട്ടാനിയ പുതിയ പ്രീമിയം ചോക്കളേറ്റ് ബിസ്‌കറ്റ് – പ്യൂർ മാജിക് ചോക്കോലഷ്, വിപണിയിൽ അവതരിപ്പിച്ചു. ചോക്കളേറ്റ് സെന്റർ ഫിൽഡ് ബിസ്‌കറ്റ് രംഗത്ത് തികച്ചും വൈവിധ്യമാർന്നതാണ് പ്യുർ മാജിക് ചോക്കോലഷ്.

40 ശതമാനം ചോക്കളേറ്റ് നിറച്ച ബിസ്‌കറ്റുകളിലൊന്നാണ് ചോക്കോലഷ്. ദീർഘചതുരത്തിലുള്ള ചോക്കളേറ്റ് ബിസ്‌കറ്റിൽ പൊതിഞ്ഞാണ് ചോക്കോലഷിനെ രൂപപ്പെടുത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തിൽ തയാറാക്കുന്ന ഈ ബിസ്‌കറ്റ്, ദ്രവ ചോക്കളേറ്റിന്റെയും മൊരുമൊരുത്ത ബിസ്‌കറ്റിന്റെയും മാന്ത്രിക സന്തുലനമാണ്.

പ്യൂർ മാജിക്ക് ചോക്കോലഷ് നൽകുന്ന ബെൽജിയൻ ചോക്കളേറ്റ് രുചി അവാച്യമാണെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാർക്കറ്റിങ്ങ് ഡയറക്ടർ അലി ഹാരിസ് ഷെറെ പറഞ്ഞു. ഓൺലൈൻ വിപണിയുടെ ചുവടു പിടിച്ച് ട്വിറ്ററിൽ കഴിഞ്ഞ മാസം ചോക്കോലഷിന്റെ പ്രീ ലോഞ്ച് നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ഈ പ്രചാരണം നൂറ് ദശലക്ഷത്തിലേറെ ഇംപ്രഷനുകളും അഞ്ച് ദശലക്ഷത്തിലേറെ റീച്ചും നേടിയെടുത്തു.

ട്വിറ്ററിൽ നടത്തിയ ഈ പ്രീ ലോഞ്ച്, പ്യുർ മാജിക് ചോക്കോലഷിനെ ചില്ലറ വിപണിയിലെത്തുന്നതിന് മുമ്പു തന്നെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമാക്കി മാറ്റി. ആദ്യ പ്രതികരണങ്ങൾ ഏറെ ആവേശം പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ ആകർഷിക്കാൻ പര്യാപ്തമായ പാക്കേജിങ്ങാണ് ചോക്കോലഷിനുള്ളത്. വില 75 ഗ്രാം പായ്ക്കിന് 30 രൂപ.