സൂപ്പർ അൾട്ര എച്ച്ഡി കർവ്ഡ് ടിവിയുമായി സാംസംഗ്

Posted on: June 4, 2015

Samsung-SUHD-TV-may-2015-Bi

കൊച്ചി: സാംസംഗ് ഇലക്ട്രോണിക്‌സ് അത്യാധുനിക സൂപ്പർ അൾട്ര ഹൈ ഡെഫനിഷൻ ടിവിയുമായി  വിപണിയിലെത്തി. ടൈസൻ ഓപറേറ്റിങ്ങിൽ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എസ്‌യുഎച്ച്ഡി ടിവി കാഴ്ചയുടെ അനുഭവത്തിൽ ഒരു പുതിയ നാഴികക്കല്ലാണ്. നാനോ ക്രിസ്റ്റൽ ടെക്‌നോളജി, എസ്‌യുഎച്ച്ഡി
റി-മാസ്റ്ററിങ്ങ് എൻജിൻ എന്നിവ സമന്വയിക്കുന്ന ഈ മോഡൽ ഇന്ത്യൻ വിപണിയിൽ പുതിയൊരു തരംഗത്തിനാണ് തുടക്കം കുറിക്കുന്നത്.

നാനോ കളർ, നാനോ ബ്രൈറ്റ്‌നെസ്, നാനോ കോൺട്രാസ്റ്റ് എന്നീ സാങ്കേതിക പിൻബലമേകുന്ന സാംസംഗ് എസ്‌യുഎച്ച്ഡി ടിവി ഏറ്റവും മുന്തിയ നിലവാരത്തിലുളള ദൃശ്യങ്ങൾ കാഴ്ചവെയ്ക്കുന്നു. സാംസംഗിന്റെ ചാംഫെർ ബീസെൽ ഡിസൈനിൽ തീർത്ത സാംസംഗ് എസ്‌യുഎച്ച്ഡി ടിവി ചുവരിൽ ഒരു മനോഹര ചിത്രം തൂക്കിയതു പോലെയെ തോന്നിക്കുകയുള്ളു.

ഒരു ബട്ടണിന്റെ സഹായത്തോടെ ഉപയോക്താക്കൾക്ക് അവരുടെ സാംസംഗ് സ്മാർട്ട് ഫോണിൽ നിന്നു വിഡിയോകൾ എസ്‌യുഎച്ച്ഡി ടിവിയിലേക്ക് ഒരു ആപ്പിന്റെയും സഹായമില്ലാതെ ഷെയർ ചെയ്യാൻ സാധിക്കും. സാംസംഗ് സ്മാർട്ട് ഫോണുലെന്നപോലെ സാംസംഗ് സ്മാർട്ട് ടിവിയിലും സമയം, കാലാവസ്ഥ, അലാം എന്നിവ ക്രമീകരിക്കാൻ സാധിക്കും.

സാംസംഗ് എസ്‌യുഎച്ച്ഡി ടിവികൾ 55, 65, ഇഞ്ച് സ്‌ക്രീൻ വലുപ്പങ്ങളിൽ ലഭിക്കും. എല്ലാ സാംസംഗ് സ്മാർട്ട് പ്ലാസകളിലും മറ്റു കൺസ്യൂമർ ഇലക്ട്രോണിക് സ്റ്റോറുകളിലും ലഭ്യമാകും. സാംസംഗ് എസ്‌യുഎച്ച്ഡി ടിവിക്ക് വില 55 ഇഞ്ച് മോഡലിന് 3,14,900 രൂപ, 65 ഇഞ്ച് മോഡലിന് 4,40,900 രൂപയുമാണ്.