ഡിസ്‌കവറി ചാനലിൽ നേപ്പാളിലെ ദുരന്തം

Posted on: June 4, 2015

Nepal-may-12-Earthquake-big

കൊച്ചി : നേപ്പാളിലുണ്ടായ ഭൂകമ്പങ്ങളെക്കുറിച്ചുള്ള പ്രത്യേക പരിപാടി (എർത്ത്ക്വക്ക് : ഡിസാസ്റ്റർ ഇൻ നേപ്പാൾ) ഡിസ്‌കവറി ചാനൽ ജൂൺ 8 ന് സംപ്രേക്ഷണം ചെയ്യും. ഏപ്രിൽ 25-ന് 7.8 റിക്ടർ സ്‌കെയിൽ തീവ്രതയിൽ നേപ്പാളിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തെക്കുറിച്ചും 7.3 തീവ്രതയിൽ മെയ് 12 ന് ഉണ്ടായ ഭൂകമ്പത്തെക്കുറിച്ചും അന്വേഷിക്കുന്ന പുതിയ പ്രോഗ്രാമാണിത്.

ഇന്ത്യയിൽ ജൂൺ 8 ന് രാത്രി 9 മണിക്കാണ് ഈ പ്രോഗ്രാം ഡിസ്‌കവറി ചാനൽ സംപ്രേക്ഷണം ചെയ്യുന്നതെന്ന് സൗത്ത് ഏഷ്യാ ആന്റ് സൗത്ത് ഈസ്റ്റ് ഏഷ്യ, ഡിസ്‌കവറി നെറ്റ്‌വർക്ക്‌സ് ഏഷ്യ പസഫിക്കിന്റെ ഇവിപിയും ജിഎമ്മുമായ രാഹുൽ ജോഹ്‌റി പറയുന്നു.