സമ്മർ ഫാഷൻ ശ്രേണിയുമായി സിലിയോ

Posted on: June 3, 2015

JBG-Celio-summer-2015-big

ദുബായ് : പ്രമുഖ ഫ്രഞ്ച് റെഡിമെയ്ഡ് ബ്രാൻഡായ സിലിയോ പുരുഷൻമാർക്കുള്ള സമ്മർ ഫാഷൻ ശ്രേണി യുഎഇ വിപണിയിൽ അവതരിപ്പിച്ചു. പുതുതലമുറയ്ക്ക് അനുയോജ്യമായ കാഷ്വൽ വേർ, സ്‌പോർട്‌സ് വേർ തുടങ്ങിയ സമ്മർ കളക്ഷനിലുണ്ട്.

മിർദിഫ് സിറ്റിസെന്ററിലെ സിലിയോ സ്‌റ്റോറിൽ നടന്ന ഫാഷൻഷോയിലാണ് സമ്മർ ഫാഷൻ ശ്രേണി അവതരിപ്പിച്ചത്. ഡെനിം, റോക്ക്, ബീച്ച്‌ബോയ്‌സ് എന്നീ തീമുകളിലാണ് 2015 ലെ സമ്മർ കളക്ഷൻ ഒരുക്കിയിട്ടുള്ളത്.