മൈ ഹെൽത്ത് മൈ പ്ലെഡ്ജ് കാമ്പയിൻ വിജയപദത്തിൽ

Posted on: June 3, 2015

Dr.Azad-Moopan-big

ദുബായ് : അസ്റ്റർ ഡി എം ഹെൽത്ത് കെയർ ആവിഷ്‌കരിച്ച സാമൂഹിക ആരോഗ്യ പരിപാലന അവബോധന പരിപാടിയായ മൈ ഹെൽത്ത്, മൈ പ്ലെഡ്ജ് കാമ്പയിൻ വിജയമായി. ഹെൽത്ത് കെയർ മേഖലയിൽ ഏറ്റവുമധികം പ്രതിജ്ഞകൾ ജി സി സിയിലെ ജനങ്ങളിൽ ഏറ്റുവാങ്ങിയ കാമ്പയിൻ എന്ന രീതിയിൽ ലോക ശ്രദ്ധയിലിടം നേടി.

അസ്റ്റർ ഡി എം ഹെൽത്ത് കെയർ ഗ്രൂപ്പിൽ ജി സി സി രാജ്യങ്ങൾ ഉൾപ്പെട്ട അസ്റ്റർ, മെഡ്‌കെയർ, ആക്‌സസ് ക്ലിനിക്കുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവയിലൂടെയും ഓൺലൈൻ ആയും ഡിസംബർ 2014 മുതൽ ഫെബ്രുവരി 2015 കാലഘട്ടത്തിലാണ് ഈ കാമ്പയിൻ നടന്നത്.

ജീവിത ക്രമീകരണങ്ങളിലൂടെയും തങ്ങളോടുള്ള പ്രതിജ്ഞകളിലൂടെയും അസുഖ വിമുക്തമായ ഒരു അന്തരീക്ഷം ഉണ്ടാക്കുന്നതിന് ജനങ്ങൾക്കിടയിൽ പ്രേരണയുണ്ടാക്കുവാനായതിലും അതിയായ സന്തോഷമുണ്ടെന്ന് അസ്റ്റർ ഡി എം ഹെൽത്ത് കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇന്ത്യൻ അംബാസിഡർ ടി പി സീതാറാം, അഫ്ഗാൻ അംബാസഡർ ഡോ. നജീബുല്ല മുജാദിദിയും, ബ്രിട്ടീഷ് കോൺസുൽ ജനറൽ എസ്‌വേർഡ് ഹൊബാർട്ട് തുടങ്ങിയ നിരവധി വിഐപികളും പ്രതിജ്ഞകളിൽ പങ്കാളികളായി.

മൊത്തം പ്രതിജ്ഞയിൽ 20 ശതമാനം പേർ കൂടുതൽ നടക്കുവാനും, വ്യായാമങ്ങളിൽ പങ്കെടുക്കുവാനും താൽപര്യം കാണിച്ചുവെന്നും 14 ശതമാനം ആളുകൾ ഭക്ഷണത്തിന്റെ ക്രമീകരണവും 13ശതമാനം ആളുകൾ മാനസീക പിരിമുറുക്കങ്ങൾ ഒഴിവാക്കുവാൻ മറ്റുകാര്യങ്ങളിൽ ഇടപെടുമെന്നുമൊക്കെ ക്രമീകരണങ്ങൾ നടത്തുമെന്നും 10 ശതമാനം ആളുകൾ പാനീയം ഭക്ഷണത്തിലുൾപ്പെടുത്തുമെന്നും 7 ശതമാനം ആളുകൾ സിഗരറ്റ് വലി നിർത്തുമെന്നും പ്രതിജ്ഞയെടുത്തതായി അസ്റ്റർ ഡി എം ഹെൽത്ത് കെയർ സ്ട്രാറ്റജീസ് ഡയറക്ടർ അലീഷാ മൂപ്പൻ അറിയിച്ചു.