കോൾഗേറ്റ് സെൻസിറ്റീവിനൊപ്പം സൗജന്യ ഐസ്‌ക്രീമും കോഫിയും

Posted on: June 1, 2015

Colgate-Sensitive-Pro-Relie

കൊച്ചി : കോൾഗേറ്റ് പാമൊലിവ് ഉപഭോക്താക്കൾക്കായി സൗജന്യ ഉപഹാരങ്ങൾ പ്രഖ്യാപിച്ചു. കോൾഗേറ്റ് സെൻസിറ്റീവ് ഒറിജിനൽ, കോൾഗേറ്റ് സെൻസിറ്റീവ് പ്രൊ റിലീഫ് ടൂത്ത് പേസ്റ്റ് വാങ്ങുമ്പോൾ ഉപഭോക്താവിന് ഇഷ്ടമുള്ള 180 രൂപ വിലവരുന്ന ഐസ്‌ക്രീമോ കോഫിയോ തെരഞ്ഞെടുക്കാം.

കോൾഗേറ്റ് സെൻസിറ്റീവ് ഒറിജിനലിന്റെ 80 ഗ്രാം പായ്‌ക്കോ കോൾഗേറ്റ് സെൻസിറ്റീവ് പ്രൊ റിലീഫ് 70 ഗ്രാം പായ്‌ക്കോ വാങ്ങുന്നവർക്ക് ബാസ്‌കിൻ റോബിൻസ് അല്ലങ്കിൽ ഗലെറ്റൊയിൽ നിന്ന് 180 രൂപയ്ക്ക് ഐസ്‌ക്രീം നുണയാം. അെല്ലങ്കിൽ കഫെ കോഫീ ഡേയിൽ നിന്ന് ഇഷ്ട ഫ്‌ളേവർ കോഫി ആസ്വദിക്കാം.

പല്ലിന്റെ സെൻസിറ്റിവിറ്റി ഭയക്കാതെ ഇഷ്ട ഭക്ഷണം കഴിക്കാം എന്നതാണ് പുതിയ ഓഫറിന്റെ പ്രത്യേകത. സെൻസിറ്റിവിറ്റി തടയാൻ ഏറ്റവും ഫലപ്രദമാണ് കോൾഗേറ്റ് സെൻസിറ്റീവ് ഒറിജിനൽ, കോൾഗേറ്റ് സെൻസിറ്റീവ് പ്രൊ റിലീഫ് എന്നിവയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്.

കോൾഗേറ്റ് സെൻസിറ്റീവ് ഒറിജിനലിന്റെ 100 രൂപയും, കോൾഗേറ്റ് സെൻസിറ്റീവ് പ്രൊറിലീഫിന്റെ 105 രൂപ വിലയുമുള്ള പായ്ക്കിന്റെ ഏതെങ്കിലും വാങ്ങുമ്പോഴാണ് 180 രൂപയുടെ ഓഫർ ലഭിക്കുന്നത്. ബാസ്‌കിൻ റോബിൻസിന്റെ 138 ഔട്ട്‌ലെറ്റുകളിലും കഫെ കോഫീ ഡേയുടെ 221 ഔട്ട്‌ലെറ്റുകളിലും ഈ ഓഫർ ലഭ്യമാണ്. 2015 ആഗസ്റ്റ് 25 വരെ ഓഫർ ലഭ്യമാണ്.