ല്യൂമിനസിന്റെ പുതിയ പ്ലാന്റ് ഹൊസൂരിൽ

Posted on: November 17, 2013

Luminous

ല്യൂമിനസ് പവർ ടെക്‌നോളജീസിന്റെ പുതിയ ഇൻവർട്ടർ ബാറ്ററി ഉത്പാദന കേന്ദ്രം തമിഴ്‌നാട്ടിലെ ഹൊസൂരിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മനീഷ് പാന്ത് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ഫാക്ടറിയാണിത്. 2.5 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഹൊസൂർ ഫാക്ടറിയുടെ ഉത്പാദന ശേഷി രണ്ട് ഘട്ടങ്ങളിലായി വർധിപ്പിക്കും. ദക്ഷിണേന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കാനാണ് ഹൊസൂരിൽ ബാറ്ററി ഉത്പാദനം തുടങ്ങിയതെന്ന് മനീഷ് പാന്ത് പറഞ്ഞു.

1988-ൽ പ്രവർത്തനമാരംഭിച്ച ല്യൂമിനസ് പവർ ടെക്‌നോളജീസിന് ഇപ്പോൾ 5000-ത്തിലേറെ ജീവനക്കാരും 8 ഉത്പാദന കേന്ദ്രങ്ങളും 28 സെയിൽസ് ഓഫീസുകളും 55000-ത്തിലേറെ ഡീലർമാരുമുണ്ട്. 2011-12-ൽ ഗ്ലോബൽ സൂപ്പർ ബ്രാൻഡ് പദവി ല്യൂമിനസ്സിന് ലഭിക്കുകയുണ്ടായി.