മാങ്ങ തിന്ന് നേടിയത് സ്മാർട്ട് ഫോൺ

Posted on: May 25, 2015

Mango-Eating-Contest-Big

കൊച്ചി : മാമ്പഴ ആരാധകർ കൊതിയോടെ തീർത്തത് നൂറു കണക്കിന് മാമ്പഴങ്ങൾ. ഒടുവിൽ സമ്മാനം നേടിയത് കാക്കനാട് വാഴക്കാല സ്വദേശി നിറ്റു ജോസ്. കലൂർ നെഹ്‌റു സ്‌റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മാംഗോ ഫെസ്റ്റിനോടനുബന്ധിച്ചാണ് മാമ്പഴ തീറ്റമത്സരം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേരാണ് മാമ്പഴം തിന്ന് തോൽപ്പിക്കാനെത്തിയത്. 18 വയസ്സിന് മുകളിലുള്ളവരുടെ മത്സരത്തിൽ വിജയിച്ച നിറ്റു ജോസിന് സമ്മാനമായി ലഭിച്ച സ്മാർട്ട് ഫോൺ മേയർ ടോണി ചമ്മിണി കൈമാറി.

പതിനഞ്ച് വയസിന് താഴെയുള്ളവരുടെ മത്സരത്തിൽ ഇടപ്പള്ളി സ്വദേശി മുഹമ്മദ് മുസ്തഫ വിജയിച്ചു. രണ്ടായിരം രൂപ വിലയുള്ള ബാഗാണ് സമ്മാനമായി ലഭിച്ചത്. മാംഗോ ഫെസ്റ്റ് 31 വരെ തുടരും.