ഫിലിപ്‌സിന്റെ എൽഇഡി ബൾബും റേസർ ഡൗൺലൈറ്ററും വിപണിയിൽ

Posted on: May 22, 2015

PHILIPS-Ace-saver-Big

കൊച്ചി : ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ രണ്ട് പുതിയ എൽഇഡി ഉത്പന്നങ്ങൾ വിപണിയിൽ അവതരിപ്പിച്ചു. സ്വിച്ചിന്റെ ടോഗിളിനൊപ്പം നിറം മാറുന്ന എൽഇഡി ബൾബും ഫിലിപ്‌സ് ശ്രേണിയിലെ ഏറ്റവും നേരിയ റേസർ ഡൗൺലൈറ്ററും ആണ് പുതിയ ഉത്പന്നങ്ങൾ.

ഇവ രണ്ടും രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്തത് നോയിഡയിലെ ഫിലിപ്‌സ് ലൈറ്റിംഗ് ഇന്നൊവേഷൻ സെന്ററാണ്. 7.8 മിമി മാത്രമുള്ള ഏറ്റവും നേരിയ ഡൗൺലൈറ്റർ ആണ് റേസർ എൽഇഡി. മറ്റ് ഡൗൺലൈറ്ററുകളുമായി താരതമ്യം ചെയ്യുമ്പോൾ 60 ശതമാനം നേരിയതും 50 ശതമാനം ഭാരം കുറഞ്ഞവയുമാണ്.

PHILIPS-RAZOR-LED-big

തൂവെള്ള, സ്വർണമഞ്ഞ എന്നീ നിറങ്ങൾ മാറിമറിയുന്ന 2-ഇൻ-വൺ കളർ ചേഞ്ചിങ്ങ് എൽഇഡി ബൾബാണ് എയ്‌സ് സേവർ. വായിക്കാൻ ജനങ്ങൾ ഇഷ്ടപ്പെടുന്നത് വെളുത്ത പ്രകാശമാണ്. മറ്റാവശ്യങ്ങൾക്ക് മഞ്ഞ വെളിച്ചവും. ഇതു രണ്ടും കളർ ചേഞ്ചിങ്ങ് എയ്‌സ് സേവർ ലഭ്യമാക്കുന്നു.

എൽഇഡി ഉത്പന്നങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഫിലിപ്‌സ് ലൈറ്റിംഗ് ഇന്ത്യ മാർക്കറ്റിംഗ് തലവൻ സുമിത് ജോഷി പറഞ്ഞു. വിപണിയിലിറക്കി 45 ദിവസത്തിനുള്ളിൽ പത്തുലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ആണ് വിറ്റഴിച്ചത്. എൽഇഡി 85 ശതമാനം വരെ ഊർജ്ജം ലാഭിക്കുന്നുണ്ട്. റേസർ എൽഇഡി രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 12 വാട്‌സ് ഡൗൺലൈറ്റർ 650 ലൂമെൻ വരെ പ്രകാശം ലഭ്യമാക്കുന്നു. 6 എണ്ണത്തിന്റെ പായ്ക്കിന് 1790 രൂപയാണ് വില.

15 വാട്‌സ് ഡൗൺലൈറ്റർ വിന്യസിപ്പിക്കുന്നത് 900 ലൂമെൻ ആണ്. 6 എണ്ണത്തിന്റെ മാസ്റ്റർ പായ്ക്കിന് വില 1990 രൂപ. എയ്‌സ് സേവർ 2-ഇൻ-വൺ കളർ ചേഞ്ചിങ്ങ് എൽഇഡി ബൾബുകൾക്ക് 15 വർഷത്തെ ആയുസ് ആണ് കമ്പനി ഉറപ്പു നൽകുന്നത്. വില 749 രൂപ.