ഡയ്കിൻ ഇൻവർട്ടർ എസി കേരള വിപണിയിൽ

Posted on: May 22, 2015

DAIKIN-Inverter-Ac-Launch-B

കൊച്ചി : ഡയ്കിൻ ഇൻവർട്ടർ സ്പ്ലിറ്റ് എയർ കണ്ടീഷണർ പുറത്തിറക്കി. പുതുതലമുറ എച്ച്എഫ്‌സി 32 റെഫ്രിജറെന്റോടു കൂടിയതാണ് ഇവ. രാജസ്ഥാനിലെ നീമ്രണ പ്ലാന്റിൽ നിർമിച്ച ഡയ്കിന്റെ ഇൻവർട്ടർ സ്പ്ലിറ്റ് എയർ കണ്ടീഷണറുകളുടെ പുതിയ ശ്രേണി തണുപ്പിക്കലിനെ സുഖകരമായ അനുഭൂതിയാക്കി മാറ്റുന്നു. പുതിയ ഇൻവർട്ടർ സ്പ്ലിറ്റ് എ.സി.കൾ 40,400 രൂപ മുതലുള്ള വിലയിൽ ലഭ്യമാണ്.

കാലാവസ്ഥാ വ്യതിയാനത്തിനുള്ള വഴി വയ്ക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനുള്ള ഏക പരിഹാരം എച്ച്എഫ്‌സി 32 ആണെന്നുള്ള തിരിച്ചറിവാണ് എച്ച്എഫ്‌സി 32 റെഫ്രിജറെന്റുകളോടു കൂടി പുതിയ തലമുറ എസികൾ പുറത്തിറക്കാൻ കാരണമെന്ന് ഡയ്കിൻ എയർകണ്ടീഷനിങ്ങ് ഇന്ത്യാ ചീഫ് ഓപറേറ്റിംഗ് ഓഫിസറും മാനേജിംഗ് ഡയറക്ടറുമായ കൻവാൾ ജീത് സിംഗ് ജാവ ചൂണ്ടിക്കാട്ടി. ഇൻവർട്ടർ എസികൾ ഉപഭോക്താക്കൾക്കിടയിൽ വലിയ താത്പര്യമാണ് ഉയർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡയ്കിൻ ഇന്ത്യയുടെ ഡീലർഷിപ്പ് ശൃംഖല അടുത്ത 12 മാസത്തിനുള്ളിൽ 2600 ആയി വർധിപ്പിക്കാനും 300 ഡയ്കിൻ എക്‌സ്‌ക്ലൂസീവ് സൊല്യൂഷൻ പ്ലാസകൾ ആരംഭിക്കാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഡയ്കിന്റെ എച്ച്എഫ്‌സി 32 ഓടു കൂടിയ ഇൻവർട്ടർ എസികൾ രാജ്യ വ്യാപകമായി ഉടൻ ലഭ്യമാകും. മികച്ച വിൽപ്പനാനന്തര സേവനവും ഇതോടൊപ്പമുണ്ടാകും.