തായ് ക്രിസ്പി, ക്രഞ്ചി മസാല ചിക്കനുകളുമായി ഫൈവ് സ്റ്റാർ ചിക്കൻ

Posted on: May 22, 2015

Five-Star-Crunchy-Masala-Bi

കൊച്ചി : ഇന്ത്യൻ, തായ് രുചികളുടെ രണ്ട് തനത് ഫ്യൂഷനുകളുമായി ഫൈവ് സ്റ്റാർ ചിക്കൻ. തായ് ക്രിസ്പിയും ക്രഞ്ചി മസാലയും അവതരിപ്പിച്ചു. തായ് രുചികളുടെ മാസ്മരികത നിറഞ്ഞ സമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് തായ് ക്രിസ്പി ചിക്കൻ. വെളുത്തുള്ളിയിലും തായ് കുരുമുളകിലും ബ്രഡിങ് ഫ്‌ളോറിലും പൊതിഞ്ഞ് ഗോൾഡൻ ബ്രൗൺ നിറത്തിൽ ഡീപ് ഫ്രൈ ചെയ്‌തെടുത്ത വിഭവമാണിത്. മൊരുമൊരുപ്പും ജ്യൂസിയായ മാംസവും തായ് രുചികളും ചേർന്ന് ഇതിനെ വേറിട്ടൊരനുഭവമാക്കുന്നു.

ഇന്ത്യൻ മസാല ചിക്കനുകളുടെ രുചിത്തരമാണ് ക്രഞ്ചി മസാല. തെരഞ്ഞെടുത്ത ചിക്കൻ കഷണങ്ങളിൽ മസാല സീസണിങ് നടത്തി, ബ്രഡിങ്ഫ്‌ളോർ പൊതിഞ്ഞ് ഡീപ് ഫ്രൈ ചെയ്‌തെടുത്തതാണ് ഈ വിഭവം. ചിക്കന്റെ മൊരുമൊരുപ്പും പുതുമയും മസാല സീസണിങ് നൽകുന്ന രുചിയും രസമുകുളങ്ങളെ വിസ്മയിപ്പിക്കും. 48 രൂപയാണ് വില.