ക്രാഫ്റ്റ് അപ്ലയൻസസ് ഓവൻ ടോസ്റ്റർ ഗ്രില്ലർ വിപണിയിൽ

Posted on: May 19, 2015

Kraft-Oven-Toaster-Griller-

മുംബൈ : ക്രാഫ്റ്റ് അപ്ലയൻസസ് ഓവൻ ടോസ്റ്റർ ഗ്രില്ലർ വിപണിയിൽ അവതരിപ്പിച്ചു. 30 ലിറ്റർ, 38 ലിറ്റർ, 48 ലിറ്റർ എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിട്ടുള്ളത്. 8,990 മുതൽ 12,590 രൂപ വരെയാണ് വില. 250 ഡിഗ്രിസെന്റിഗ്രേഡ് വരെ താപനിയന്ത്രണമുള്ള അടുക്കള ഉപകരണമാണ് ഓവൻ ടോസ്റ്റർ ഗ്രില്ലർ.

സ്‌റ്റൈൻലെസ് സ്റ്റീലിലാണ് ബോഡി നിർമ്മിച്ചിട്ടുള്ളത്. 60 മിനിട്ട് ടൈമർ, ഓട്ടോ ഷട്ട് ഓഫ് തുടങ്ങിയ നിരവധി സവിശേഷതകളുമുണ്ട്. ബേക്കിംഗ് പാൻ, കുക്കി ഷീറ്റ്, വയർ റാക്ക്, ക്രം ട്രേ, ഗ്രിൽ സെറ്റ് എന്നീ അക്‌സസറികളും ഇതിനോടൊപ്പം ലഭ്യമാണ്.ആധുനിക സാങ്കേതിക വിദ്യയും രാജ്യാന്തരനിലവാരവുമുള്ള ഉത്പന്നമാണ് ഓവൻ ടോസ്റ്റർ ഗ്രില്ലർ എന്ന് കമ്പനി അറിയിച്ചു.