മിതാഷി റോയൽ സ്മാർട് എൽഇഡി ടിവി

Posted on: May 17, 2015

Mitashi-TV-big

കൊച്ചി : ഇന്ത്യയിലെ മുൻനിര പ്രീമിയം വാല്യൂ ബ്രാൻഡായ മിതാഷി ഒട്ടേറെ പുതുമകളോടുകൂടിയ, റോയൽ സ്മാർട്ട് എൽഇഡി ടിവി വിപണിയിൽ അവതരിപ്പിച്ചു. 50 ഇഞ്ച് (127 സെമി) ടിവി ആണിത്.

രാജസ്ഥാൻ റോയൽസിന്റെ കാപ്റ്റൻ ഷെയ്ൻ വാട്‌സൺ, താരങ്ങളായ അജിൻക്യ രഹാനേ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, മിതാഷി എന്റർടെയ്ൻമെന്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ആയ രാകേഷ് ദുഗാർ എന്നിവർ ചേർന്നാണ് പുതിയ റോയൽ 50 ഇഞ്ച് സ്മാർട് ലെഡ് ടിവി അവതരിപ്പിച്ചത്. ഐപിഎല്ലിലെ മികച്ച ടീമുകളിലൊന്നായ രാജസ്ഥാൻ റോയൽസുമായി കഴിഞ്ഞ അഞ്ചുവർഷമായി മിതാഷിക്ക് പങ്കാളിത്തം ഉണ്ട്.

ഏറ്റവും അഡ്വാൻസ്ഡ് ടിവിയാണ് റോയൽ സ്മാർട് ടിവി. ഡിഎൽഇഡി സാങ്കേതികവിദ്യയിൽ സ്ലിം പാനലോടുകൂടിയ ഇതിലെ എച്ച്ഡി ചിത്രങ്ങൾ 1920 ഃ 1080 പി റസലൂഷനിലാണ് ലഭ്യമാവുക. യുഎസ്ബി മൂവി പ്ലഗിൽ 27 മൂവി ഫോർമാറ്റുകളാണുള്ളത്. പിസി ഇൻപുട്ട്, 3 എച്ച്ഡിഎംഐ ഇൻപുട്ട്, വൈഫൈ കണക്ടിവിറ്റി ആൻഡ്രോയ്ഡ് 4.4 ഒഎസ്, 5,00,000 : 1 ഡൈനാമിക് കോൺട്രാസ്റ്റ് അനുപാതം, ഡ്യുവൽ കോർ 512 എംബി റാം, ഇന്റർനെറ്റ് കണക്ടിവിറ്റി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. വില 51,990 രൂപ. മൂന്നു വർഷത്തെ വാറന്റിയും ഉണ്ട്.