ജോൺസൺ പോർസെലാനോ വിപണിയിൽ

Posted on: May 17, 2015

H-&-R-Johnson-Porselano-Big

കൊച്ചി : എച്ച് ആൻഡ് ആർ ജോൺസൺ, ഗ്ലേസ്ഡ് വിട്രിഫൈഡ് ടൈലുകളുടെ വിപുലമായ ശേഖരം വിപണിയിൽ എത്തിച്ചു. സാങ്കേതികവിദ്യയുടേയും രൂപകൽപനയുടേയും കാര്യത്തിൽ എപ്പോഴും പുതുമകൾ സൃഷ്ടിച്ചിട്ടുള്ള എച്ച് ആൻഡ് ആർ ജോൺസൺന്റെ പുതുതലമുറ വിട്രിഫൈഡ് ടൈലുകളാണ് ജോൺസൺ പോർസെലാനോ.

ജിപിഎസ് സാങ്കേതികവിദ്യയാണ് ജോൺസൺ പോർസെലാനോ വിട്രിഫൈഡ് ടൈലുകളിൽ ഉപയോഗിച്ചിരിക്കുന്നത്. അണുവിമുക്ത ടൈലുകളാണിവ. കറയും അഴുക്കുകളും പിടിക്കാത്ത, ജോയിന്റ് ഫ്രീ ടൈലുകൾ ഒരു റിയലിസ്റ്റിക് അനുഭവമാണ് ലഭ്യമാക്കുക. 80 x 80 സെമി, 120 x 60 സെമി സ്ലാബുകളിലും 120 x 20 സെമി, സ്പ്ലിറ്റുകളിലും ലഭ്യം.

ആധുനികത, സമകാലീനത, മിനിമലിസ്റ്റിക്, വിക്‌റ്റോറിയൻ, റെട്രോ, ആർട് നൗവോ, ആർട് ഡെക്കോ എന്നിവയുടെ ഒരു സമഞ്ജസ സമ്മേളനമാണ് ജോൺസൺ പോർസെലാനോ. 25 ഹൗസ് ഓഫ് ജോൺസൺ സ്റ്റോർ, 2000 ഡീലർമാർ, 10,000-ലേറെ വരുന്ന സബ്ഡീലർമാർ ഉൾപ്പെടുന്ന വിപുലമായ വിപണന ശൃംഖലയാണ് ഇന്ത്യയിൽ എച്ച് ആൻഡ് ആർ ജോൺസണ് ഉള്ളത്.