എക്‌സ്പ്രസ് മണി വഴി അയക്കുന്ന പണം ഗ്രാമീൺ ബാങ്കിലൂടെ കൈപ്പറ്റാം

Posted on: May 6, 2015

Kerala-Gramin-Bank-poster-b

കൊച്ചി : എക്‌സ്പ്രസ് മണിയും കേരള ഗ്രാമീൺ ബാങ്കുമായി റെമിറ്റൻസ് സേവനത്തിന് ധാരണയായി. എക്‌സ്പ്രസ് മണി വഴി അയക്കുന്ന പണം കേരള ഗ്രാമീൺ ബാങ്ക് ശാഖകളിലൂടെ സ്വീകരിക്കാൻ സാധിക്കും. എക്‌സ്പ്രസ് മണിയുടെ പ്രിൻസിപ്പൽ ഏജന്റായ മുത്തൂറ്റ് ഫോറെക്‌സിന്റെ സബ് ഏജന്റ് ആയി നിയമിക്കപ്പെട്ടതോടെയാണ് പുതിയ മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ കേരള ഗ്രാമീൺ ബാങ്കിനു കഴിഞ്ഞത്.

കേരള ഗ്രാമീൺ ബാങ്കിന്റെ 542 ശാഖകളും ഇനി മുതൽ എക്‌സ്പ്രസ് മണിയുടെ ഏജന്റ് ലൊക്കേഷൻ ശൃംഖലയിൽ ഉൾപ്പെടും. ഇതോടെ കേരളത്തിലെ എക്‌സ്പ്രസ് മണി ഏജന്റ് ലൊക്കേഷനുകളുടെ എണ്ണം 8500 ആകുമെന്ന് സിഒഒ സുധേഷ് ഗിരിയാൻ പറഞ്ഞു.

ഗ്രാമീണർക്ക് ഏറെ പ്രയോജനകരമാകുന്ന സഹകരണത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നതെന്ന് മുത്തൂറ്റ് ഗ്രൂപ്പ് എംഡി ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് അഭിപ്രായപ്പെട്ടു. സമാനമായ നടപടിയിലൂടെ ഏതാനും സഹകരണ ബാങ്കുകളെക്കൂടി എക്‌സ്പ്രസ് മണിയുടെ ഏജന്റ് ലൊക്കേഷൻ ശൃംഖലയിലേക്കു കൊണ്ടുവരാൻ ഉദ്ദേശ്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.