റിട്ടയർമെന്റ് ആസൂത്രണം അനിവാര്യമെന്ന് മാക്‌സ് ലൈഫ്

Posted on: October 15, 2013

Max-logoറിട്ടയർമെന്റിനു ശേഷമുള്ള ജീവിതം ആസൂത്രണം ചെയ്യാൻ, ബോധവത്ക്കരണപരിപാടികൾ സംഘടിപ്പിക്കണമെന്ന് മാക്‌സ് ലൈഫ്- നീൽസെൻ സർവേ ചൂണ്ടിക്കാട്ടുന്നു. റിട്ടയർമെന്റിനെപ്പറ്റി പൊതുവേ അനുകൂലമനോഭാവമാണ് എല്ലാവർക്കും ഉള്ളത്. എന്നാൽ 24 ശതമാനത്തിനു മാ്രതമാണ് ഏതെങ്കിലും പെൻഷൻ സ്‌കീമിൽ നിക്ഷേപം ഉള്ളത്. പലർക്കും പെൻഷൻ സ്‌കീമുകളെപ്പറ്റി ധാരണയും ഇല്ല.

ദക്ഷിണേന്ത്യയിലെ 55 ശതമാനം പേരും നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. എന്നാൽ പലർക്കും റിട്ടയർമെന്റ് പ്ലാനിങ്ങില്ല. 43 ശതമാനം ദക്ഷിണേന്ത്യക്കാർക്കും റിട്ടയർമെന്റിനുശേഷം സ്വന്തം മക്കളുടെ കൂടെ ആയിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇത് പെൻഷൻ സമൂഹത്തെ അതീവ സമ്മർദത്തിലാക്കുന്നുണ്ട്.

ദക്ഷിണേന്ത്യക്കാരാണ് ഒരു തയ്യാറെടുപ്പുമില്ലാതെ റിട്ടയർമെന്റിന് ഒരുങ്ങുന്നതെന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസ് ഡയറക്ടറും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ അനീഷ മോട് വാനി പറഞ്ഞു. ഇവയൊക്കെ മുന്നിൽ കണ്ടാണ് തങ്ങൾ പുതിയ പെൻഷൻ പ്ലാനുകൾക്ക് രൂപം നല്കിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

മാക്‌സ് ലൈഫ് ഫോർ എവർ യംഗ് പെൻഷൻ പ്ലാൻ, ഗാരന്റീഡ് ലൈഫ് ടൈം ഇൻകം പ്ലാൻ എന്നിവ ഇതിൽ ഉൾപ്പെടും. മാക്‌സ് ലൈഫ് പാർട്ടണർ കെയർ റൈഡർ, സേവ് മോർ ടുമോറോ എന്നീ രണ്ട് പ്രതേ്യക ഘടകങ്ങൾ ഉൾപ്പെടുന്ന സമഗ്രമായ പെൻഷൻ പ്രതിവിധികളാണിവ.

സാമ്പത്തിക വിദഗ്ദ്ധരും, ശമ്പളക്കാരും, ബിസിനസുകാരും, സ്വയം തൊഴിൽ കണ്ടെത്തിയവരും ഉൾപ്പെടെ 1100 പേരാണ് സർവേയിൽ പങ്കെടുത്തത്. ഇന്ത്യയിലെ പ്രമുഖ സാമ്പത്തിക ഗവേഷണ സ്ഥാപനമാണ് നീൽസെൻ ഇന്ത്യ.