ഡിഎസ്എഫ് : ഫെഡറൽ ബാങ്ക് ഡെബിറ്റ് കാർഡ് ഉടമകൾക്ക് ബോണാൻസ

Posted on: January 1, 2015

Federal-Bank-Visa-Debit-Car

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന ഫെഡറൽ ബാങ്ക് വിസ ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ. ഫെബ്രുവരി 1 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതമായ ഇടപാടുകൾക്കൊപ്പം ഡിസ്‌കൗണ്ടുകളും നേട്ടങ്ങളും സ്വന്തമാക്കാനാവുമെന്ന് ഫെഡറൽ ബാങ്ക് റീട്ടെയിൽ ബിസിനസ് ഹെഡ് കെ എ ബാബു പറഞ്ഞു.

കാർഡുടമകൾക്ക് പണം കൈയിൽ കൊണ്ടുനടക്കേണ്ടതില്ല. ഉടമകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് കൈകാര്യം ചെയ്യാനുള്ള സൗകര്യമാണ് ലഭിക്കുന്നത്. ചെലവഴിക്കുന്ന തുകയെക്കുറിച്ചും ബാലൻസ് അപ്‌ഡേറ്റുകളും തത്സമയം ഫെഡ്ബുക്ക് ആഡ്‌സിലൂടെ ഓൺലൈനായും ഫോൺ ബാങ്കിംഗിലുടെയും അറിയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബാങ്കിന്റെ വിസ ഡെബിറ്റ് കാർഡുടമകൾക്ക് വിസ അവതരിപ്പിക്കുന്ന വിസ വീൽ മത്സരത്തിലും പങ്കെടുക്കാം. ഹോട്ടൽ സ്‌റ്റേ, ഡൈനിംഗ്, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ, മിലൻ, പാരീസ്, ലണ്ടൻ, ദുബായ് എന്നിവയിലെ ഏതെങ്കിലും ഇഷ്ട ഫാഷൻ തലസ്ഥാനത്തേക്ക് ലക്ഷ്വറി ട്രിപ്പ് തുടങ്ങിയ സമ്മാനങ്ങളാണ് ഈ മത്സരത്തിലൂടെ നേടാനാവും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ വിസ് കാർഡിലൂടെ ഏറ്റവും കുറഞ്ഞത് 300 ദിർഹംസ് ചെലവഴിക്കുന്നവർക്ക് ബില്ലുമായി ജനുവരി 12 നും 25 നുമിടയിൽ ദുബായ് മാളിലെത്തിയാൽ വിസ വീലിലൂടെ സമ്മാനം നേടാനുള്ള അവസരം ലഭിക്കും.