ബജാജ് അലയൻസ് റിട്ടയർ റിച്ച്

Posted on: December 5, 2014

Bajaj-Allianz-Logo-big

ജീവിത ദൈർഘ്യത്തിലെ വർധനയ്ക്ക് പരിഗണന നൽകുന്ന യൂണിറ്റ് ബന്ധിത പെൻഷൻ പ്ലാനുമായി ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ്. റിട്ടയർ റിച്ച് സ്‌കീം റിട്ടയർമെന്റ് കാലത്ത് പരമാവധി സാമ്പത്തിക സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

പദ്ധതിയിൽ അംഗത്വമെടുക്കാനുള്ള ചുരുങ്ങിയ പ്രായം 30. ഉയർന്ന പ്രായപരിധി 73 വയസ്. റെഗുലർ, സിംഗിൾ, ലിമിറ്റഡ് പ്രീമിയം ഓപ്ഷനുകളുണ്ട്. എപ്പോൾ വേണമെങ്കിലും പ്രീമിയം ഓപ്ഷനുകളിൽ മാറ്റം വരുത്തുകയുമാകാം. സുരക്ഷിതവും ഏറെ ലാഭകരവുമായ കടപ്പത്രങ്ങൾ, ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ എന്നിവയിലുള്ള നിക്ഷേപത്തിലൂടെ പെൻഷൻ ബിൽഡർ ഫണ്ട് വളർത്തി അംഗങ്ങൾക്കു വിഹിതം നൽകുന്ന പദ്ധതിയാണിത്.

മൊത്തം അടച്ച പ്രീമിയത്തിന്റെ 101 ശതമാനത്തിൽ കുറയാത്ത തുക നിശ്ചിത കാലാവധിയെത്തുമ്പോൾ ഉറപ്പുള്ള ആനുകൂല്യമായി ലഭിക്കും. അതിനു മുമ്പായി മരണം സംഭവിച്ചാൽ അടച്ചിട്ടുള്ള മൊത്തം പ്രീമിയത്തിന്റെ 105 ശതമാനവും അപ്പോഴത്തെ പെൻഷൻ ബിൽഡർ ഫണ്ട് മൂല്യവും കണക്കാക്കിയശേഷം ഇതിൽ ഏതു തുകയാണോ വലുത്, ആ തുക അനന്തരാവകാശികൾക്കു നൽകും.

മനുഷ്യായുസ് ഉയർന്ന പശ്ചാത്തലത്തിൽ 10-40 വർഷത്തെ റിട്ടയർമെന്റ് ജീവിതം ഭദ്രമാക്കുന്നതിനു ഗുണഭോക്താക്കളെ സഹായിക്കാൻ പര്യാപ്തമായ പദ്ധതിയാണ് റിട്ടയർ റിച്ച് എന്ന് ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് എം ഡിയും സി ഇ ഒയുമായ അനുജ് അഗർവാൾ പറഞ്ഞു.