ട്രഷറി നിക്ഷേപത്തില്‍ പലിശ വീണ്ടും കുറച്ചു

Posted on: December 15, 2018

തിരുവനന്തപുരം : സര്‍ക്കാര്‍ ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ വാര്‍ഷിക പലിശ നിരക്ക് വീണ്ടും അര ശതമാനം വെട്ടിക്കുറച്ചു. ഒരു വര്‍ഷത്തിനു മേലുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.5 ശതമാനത്തില്‍ നിന്ന് 8 ശതമാനവും മറ്റുള്ളവര്‍ക്ക് 8 ശതമാനത്തില്‍ നിന്ന് 7.5 ശതമാനവും ആവും.

ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് പലിശ 7.5 എന്നതു 7 ശതമാനമാക്കി. മറ്റുള്ളവര്‍ക്ക് 7 ശതമാനം എന്നത് 6.5 ശതമാനമാക്കി. ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തിലാകും.

രണ്ടു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് പലിശ നിരക്കില്‍ അര ശതമാനം വീതം കുറവു വരുത്തുന്നത്. അരലക്ഷത്തോളം പേരുടേതായി 24,000 കോടി രൂപയാണു ട്രഷറിയില്‍ സ്ഥിരനിക്ഷേപമായുള്ളത്. ഇതില്‍ മുക്കാല്‍ പങ്കും പെന്‍ഷന്‍കാരുടേതാണ്.

TAGS: Tressury |