രണ്ടരലക്ഷത്തിനുമേല്‍ ഇടപെടാനുള്ള സ്ഥാപനങ്ങള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധം

Posted on: December 1, 2018

തൃശൂര്‍ : സാമ്പത്തിക വര്‍ഷം രണ്ടരലക്ഷം രൂപയ്ക്കുമുകളില്‍ ഇടപാടുള്ള സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് എടുക്കമെന്ന് പ്രത്യക്ഷനികുതി ബോര്‍ഡിന്റെ നിര്‍ദേശം. നികുതിവെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. 2019 മെയ് 31 നുള്ളില്‍ ഇത്തരം സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡ് വാങ്ങിയിരിക്കണം. ഈ സ്ഥാപനങ്ങളുടെ ചുമതലയുള്ള വ്യക്തികള്‍ക്കും പാന്‍കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് നിര്‍ദേശമുണ്ട്.

മാനേജിംഗ് ഡയറക്ടര്‍, ഡയറക്ടര്‍, ട്രസ്റ്റി, പാര്‍ട്ണര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഫൗണ്ടര്‍, പ്രിന്‍സിപ്പല്‍ ഓഫീസര്‍, ഓഫീസ് ഭാരവാഹികള്‍ തുടങ്ങിയ ചുമതലക്കാര്‍ക്കെല്ലാം നിയമം ബാധകമാക്കിയിട്ടുണ്ട്. ഇവരെല്ലാം മേയ് 31 നുള്ളില്‍ പാന്‍കാര്‍ഡ് വാങ്ങിയിരിക്കണം.

TAGS: Pancard |