യു ടി ഐ മാസ്റ്റര്‍ ഷെയര്‍ 27 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു

Posted on: November 14, 2018

കൊച്ചി : യു ടി ഐ മാസ്റ്റര്‍ഷെയര്‍ യൂണിറ്റ് പദ്ധതി പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് 2.70 രൂപ പ്രകാരം 27 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഡിവിഡന്റ് ഓപ്ഷന്‍ റെഗുലര്‍, ഡയറക്ട് പദ്ധതികളില്‍ ഇതു ലഭ്യമായിരിക്കും.

ഈ വര്‍ഷം നവംബര്‍ 15 അടിസ്ഥാന തീയ്യതിയാക്കി കണക്കാക്കിയാവും ലാഭവിഹിതം നല്‍കുക. രാജ്യത്തെ ആദ്യ വൈവിധ്യവല്‍കൃത ഓഹരി അധിഷ്ഠിത മ്യൂചല്‍ ഫണ്ടായ യു ടി ഐ മാസ്റ്റര്‍ഷെയര്‍ 1986 ഒക്ടോബറിലാണ് പുറത്തിറക്കിയത്. വിപണി വിവിധ സാഹചര്യങ്ങളിലൂടെ കടന്നു പോയ കഴിഞ്ഞ 32 വര്‍ഷവും ലാഭവിഹിതം തുടര്‍ച്ചയായി വിതരണം ചെയ്ത റെക്കോര്‍ഡും മാസ്റ്റര്‍ഷെയറിനുണ്ട്.