മഹീന്ദ്ര റൂറല്‍ ഭാരത് ആന്‍ഡ് കണ്‍സപ്ഷന്‍ യോജന അവതരിപ്പിച്ചു

Posted on: October 13, 2018

കൊച്ചി : മഹിന്ദ്രാ മ്യൂച്ചല്‍ ഫണ്ടിന്റെ പുതിയ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീം മഹീന്ദ്ര റൂറല്‍ ഭാരത് ആന്‍ഡ് കണ്‍സപ്ഷന്‍ യോജന അവതരിപ്പിച്ചു. കൃഷി, ഗ്രാമീണ അടിസ്ഥാനസൗകര്യം, ഉപഭോഗം, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലെ ഓഹരികളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലത്തില്‍ മൂലധന വളര്‍ച്ച ലക്ഷ്യമിടുന്നവര്‍ക്കായിട്ടാണ് ഈ സ്‌കീം. മഹീന്ദ്ര റൂറല്‍ ഭാരത് ആന്‍ഡ് കണ്‍സപ്ഷന്‍ യോജനയുടെ ഇഷ്യു (ന്യൂ ഫണ്ട് ഓഫര്‍) ഒക്‌ടോബര്‍ 19-ന് ആരംഭിച്ച നവംബര്‍ രണ്ടിന് അവസാനിക്കും.

മഹീന്ദ്ര റൂറല്‍ ഭാരത് ആന്‍ഡ് കണ്‍സപ്ഷന്‍ യോജന ഫണ്ടിന്റെ യൂണിറ്റുകള്‍ നവംബര്‍ അഞ്ചുമുതല്‍ തുടര്‍ച്ചയായ വില്‍പ്പനയ്ക്കും വാങ്ങിലിനുമായി തുറന്നുകൊടുക്കും. ഗ്രാമീണ മേഖലയിലെ വരുമാന വര്‍ധനയും വര്‍ധിച്ചുവരുന്ന ഉപഭോഗവും ആ മേഖലയിലുണ്ടാകുന്ന പരിഷ്‌കാരങ്ങളും നേട്ടം നല്‍കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തി ദീര്‍ഘകാലത്തില്‍ മൂലധന വളര്‍ച്ച നേടുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് സിഎംഒ ജതീന്ദ്രര്‍ പാല്‍ സിംഗ് പറഞ്ഞു.

ഇന്ത്യയുടെ ഉയര്‍ന്ന ജിഡിപി വളര്‍ച്ച ഗ്രാമീണ ഇന്ത്യയുടെ ഉപഭോഗത്തില്‍ വര്‍ധനയുണ്ടാക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശുതോഷ് ബിഷ്‌ണോയി പറഞ്ഞു.

ഇന്ത്യയുടെ ജിഡിപിയില്‍ ശക്തമായ പങ്കാളിത്തം വഹിക്കുന്ന മേഖലകളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് മഹീന്ദ്ര റൂറല്‍ ഭാരത് ആന്‍ഡ് കണ്‍സംപ്ഷന്‍ യോജന ഒരുക്കുന്നതെന്ന് ചീഫ് ഇക്വിറ്റി സ്ട്രാറ്റജിസ്റ്റ് വെങ്കിടരാമന്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു.

ആസ്തിയുടെ 80 ശതമാനവും ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട ഓഹരി- ഓഹരിയധിഷ്ഠിത ഉത്പന്നങ്ങളിലാണ് നിക്ഷേപിക്കുക. ഇരുപതു ശതമാനത്തോളം ഗ്രാമീണ മേഖലയുമായി ബന്ധമില്ലാത്ത മറ്റ് ഓഹരികളിലുമാണ് നിക്ഷേപിക്കുക. ഇരുപതു ശതമാനം വരെ ഡെറ്റ്, പണവിപണികളും പത്തു ശതമാനം വരെ റെയിറ്റ്, ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയിലും നിക്ഷേപിക്കും.