ഡി എസ് പി സ്‌മോൾ കാപ് ഫണ്ടിൽ എസ് ഐ പി/എസ് ടി പി സൗകര്യം

Posted on: September 12, 2018

കൊച്ചി : ഡി എസ് പി സ്‌മോൾ കാപ് ഫണ്ടിൽ എസ് ഐ പി / എസ് ടി പി വഴിയുള്ള നിക്ഷേപങ്ങൾക്ക് അവസരമൊരുക്കി. ഇതേ സമയം പദ്ധതിയിൽ മറ്റു രീതിയിലുള്ള വരിക്കാരാകുന്നതിനുള്ള സൗകര്യങ്ങൾ തൽക്കാലത്തേക്ക് നിർത്തി. ഈ ഫണ്ടിലേക്കുള്ള നിക്ഷേപങ്ങൾക്ക് 2014 ഒക്ടോബറിലാണ് ഡി എസ് പി ആദ്യമായി നിയന്ത്രണം ഏർപ്പടുത്തിയത്.

ഒരു നിക്ഷേപകനിൽ നിന്ന് രണ്ടു ലക്ഷം രൂപ വരെയെന്ന നിയന്ത്രണമാണ് അന്ന് ഏർപ്പെടുത്തിയത്. പദ്ധതിയിലേക്കുള്ള വൻ തോതിലെ ഒഴുക്ക് നിലവിലെ യൂണിറ്റ് ഉടമകളുടെ താൽപര്യത്തെ ബാധിക്കും എന്നതിനാലായിരുന്നു ഈ നീക്കം. 2016 ഓഗസ്റ്റിൽ ഒരു നിക്ഷേപകനിൽ നിന്ന് ഒരു ലക്ഷം രൂപയായി വീണ്ടും നിയന്ത്രിക്കുകയും 2017 ഫെബ്രുവരിയിൽ ഈ പദ്ധതിയിലേക്കുള്ള പുതിയ നിക്ഷേപങ്ങൾ പൂർണമായി നിർത്തലാക്കുകയും ചെയ്തിരുന്നു.

പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുവാൻ തങ്ങളുടെ ഫണ്ട് മാനേജർമാർ സൗകര്യപ്രദമായ നിലയിലാകുകകയും തങ്ങളുടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച നിലയിലാവുകയും ചെയ്യുമ്പോൾ പദ്ധതിയിൽ പുതിയ നിക്ഷേപങ്ങൾ അനുവദിക്കാമെന്നാണ് തങ്ങൾ എപ്പോഴും വിശ്വസിച്ചിരുന്നതെന്ന് ഡി എസ് പി ഇൻവെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് പ്രസിഡന്റ് കാൽപെൻ പരേഖ് പറഞ്ഞു.