പുനര്‍നിര്‍മ്മാണ്‍ വായ്പയുമായി മുത്തൂറ്റ് ഹോംഫിന്‍

Posted on: September 4, 2018

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ മുത്തൂറ്റ് ഹോംഫിന്‍ ഇന്ത്യാലിമിറ്റഡ് പുനര്‍നിര്‍മ്മാണ്‍ കേരള എന്ന പേരില്‍ വീടുകള്‍ അറ്റകുറ്റ പണി നടത്തി നവീകരിക്കുന്നതിനുള്ള വായ്പ നല്‍കും. പ്രളയം ബാധിച്ച മേഖലകളിലെ കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ പുതുക്കി പണിയുന്നതിനാണ് വായ്പ ലഭിക്കുന്നത്.

പ്രളയ ബാധിതര്‍ക്ക് ആശ്വാസം എത്തിക്കുന്നതിനും തകര്‍ന്ന കേരളം പുനര്‍ നിര്‍മ്മിക്കുന്നതിനുമുള്ള ഒരു ശ്രമമാണ് മുത്തൂറ്റ് ഹോംഫിന്‍ നടത്തുന്നതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

പ്രളയം ബാധിച്ച മേഖലകളില്‍ ഉള്ള വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കില്‍ ഈ വായ്പ ലഭിക്കും. കേരളത്തില്‍ താമസിക്കുന്നവരല്ലെങ്കിലും വായ്പ്പക്ക് അര്‍ഹരാണ്. 1 ലക്ഷംരൂപ മുതല്‍ 10 ലക്ഷം വരെയാണ് വായ്പ അനുവദിക്കുക.

ഡിസംബര്‍ 31 വരെ ഈ വായ്പ ലഭ്യമാകും. 20 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയും നല്‍കും. അര്‍ഹരായവര്‍ക്ക് പിഎംഎവൈ പ്രകാരമുള്ള ആനുകൂല്യങ്ങളും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള മുത്തൂറ്റ് ശാഖയുമായോ, 0484 6690511 518 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.