എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് കേരള ഫ്‌ളഡ് സ്‌കീം

Posted on: September 4, 2018

കൊച്ചി : എല്‍ ഐ സി  ഹൗസിംഗ് ഫിനാന്‍സ് 8.5 ശതമാനം പലിശയെന്ന പ്രത്യേക നിരക്കോടെ കേരള ഫ്‌ളഡ് സ്‌കീം പ്രഖ്യാപിച്ചു. പ്രളയ ബാധിത മേഖലകളില്‍ വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി, പുതുക്കല്‍ തുടങ്ങിയവയ്ക്കായി 15 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം വായ്പയായി ലഭിക്കുന്നത്. അര്‍ഹരായവര്‍ക്ക് ഒക്ടോബര്‍ 31 വരെ വായ്പാ അപേക്ഷകള്‍ സമര്‍പ്പിക്കാം.  എല്‍ ഐ സി  ഹൗസിംഗ് ഫിനാന്‍സിന്റെ ഏരിയാ ഓഫിസുകളില്‍ നിന്ന് ഈ പദ്ധതി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

ഇതോടൊപ്പം തന്നെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഗുണകരമാകും വിധം ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പ്രതിമാസ തിരിച്ചടവു തുക വൈകുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയുമില്ല. വൈകി അടക്കുന്നതിനുള്ള ചാര്‍ജുകളും റിക്കവറി ചാര്‍ജുകളും സെപ്റ്റംബര്‍ മാസം വരെ ഇളവു ചെയ്തിട്ടുണ്ട്.

കേരളത്തെ പുനര്‍നിര്‍മിക്കാനായി എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് തങ്ങളുടേതായ സഹായം നല്‍കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിംഗ് ഡയറക്ടറും സി ഇ ഒ യുമായ വിനയ് സാ പറഞ്ഞു. സംസ്ഥാനത്തെ ഉപഭോക്താക്കളെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാനായി തങ്ങളുടെ നടപടികളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.